‘പാക്കിസ്ഥാൻ പറഞ്ഞതൊന്നും സത്യമല്ല; അവർക്ക് ഒരു പങ്കുമില്ല, ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനാവും’: ഇറാൻ.
ഇറാൻ–യുഎസ് ചർച്ചകൾക്ക് ഇസ്ലാമാബാദ് സൗകര്യമൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി. ആഗോള എണ്ണവിലയെ സ്വാധീനിക്കാനാണ് ഇത്തരം അവകാശവാദങ്ങൾ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.
‘‘പാക്കിസ്ഥാന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ല. യുഎസും ഇറാനും തമ്മിൽ പാക്കിസ്ഥാൻ വഴി ചർച്ച നടന്നെന്നത് ശരിയല്ല. വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താനാണ് അവർ ആഗ്രഹിച്ചത്. ചർച്ചകളിലോ ഒത്തുതീർപ്പുകളിലോ ഒന്നിലും പാക്കിസ്ഥാന് തീരെ ഗൗരവമില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയാറാണെന്ന് അവർ വിളിച്ചുപറഞ്ഞെങ്കിലും അതൊന്നും സത്യമായിരുന്നില്ല’’ - ഇലാഹി വിശദീകരിച്ചു.
*ഇറാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ഫോണിൽ വിളിച്ചു, പശ്ചിമേഷ്യൻ സാഹചര്യം ചർച്ചയായി*
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിർണ്ണായക ചർച്ച നടത്തി. ഞായറാഴ്ച വൈകുന്നേരമാണ് ഇറാൻ വിദേശകാര്യ മന്ത്രി ജയശങ്കറെ ഫോണിൽ വിളിച്ചത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചുവെന്ന് ജയശങ്കർ തന്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ ടെലിഫോൺ സംഭാഷണമാണിത്.
*ഒറ്റ ഓപറേഷനിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം വരുത്തിയെന്ന് ഇറാൻ, അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ പഴയപടിയാകില്ല*
അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള യുദ്ധത്തിൽ തങ്ങൾ പഴയപടിയാവില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈനിക നീക്കങ്ങളിൽ അമേരിക്കയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായും ഇറാൻ വ്യക്തമാക്കി. ഇസ്‌ഫഹാനിൽ അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള നീക്കത്തിനിടെ സി-130 ട്രാൻസ്‌പോർട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഉൾപ്പെടെ നിരവധി വിമാനങ്ങൾ തകർത്തതായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഇതിന് പുറമെ ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനവും എ-10 വാർത്ത്ഹോഗും തങ്ങൾ വീഴ്ത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംക്യു-9 റീപ്പർ ഡ്രോണുകൾ ഉൾപ്പെടെ 12-ഓളം വിവിധ വിമാനങ്ങൾ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ പക്ഷം.
*ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ*
ജറുസലം: സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ മേയ് 31 വരെ ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. മറ്റ് വിമാന കമ്പനികളും ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിരുന്നു. 40,000 ൽ അധികം ഇന്ത്യക്കാരാണ് ഇസ്രയേലിൽ കഴിയുന്നത്.
ആഴ്ചയിൽ ഒന്നുവീതം ഉണ്ടായിരുന്ന ഡൽഹി–ടെൽ അവീവ് സർവീസുകളാണ് അവസാനിപ്പിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments