Breaking News

*ഇറാനിലെ അഹ്വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം*

ഇറാനിലെ അഹ്‌്വാസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം നടന്നതായി റിപ്പോർട്ട്. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ 'തസ്‌നിം' ആണ് വിവരം പുറത്തുവിട്ടത്. ഖാസിം സുലൈമാനി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെങ്കിലും, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖുസെസ്ഥാൻ ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തസ്‌നിം അറിയിച്ചു.
ഇറാന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അമേരിക്ക പുതിയ ആക്രമണങ്ങൾക്ക് തുടക്കം നൽകുന്നതെന്ന് മിഡിൽ ഈസ്റ്റ് വിദഗ്‌ധനും Amwaj.media എഡിറ്ററുമായ മുഹമ്മദ് അലി ഷബാനി വ്യക്തമാക്കി. ഈ നീക്കം മേഖലയിൽ വൻതോതിലുള്ള പ്രാദേശിക സംഘർഷത്തിന് വഴിതെളിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
അമേരിക്ക എന്തിനും സന്നദ്ധമാണെന്ന് കാണിക്കാനാണ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതെന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഷബാനി ആശങ്ക വ്യക്തമാക്കിയത്. ഇരുവിഭാഗത്തിനും വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത ഒരു യുദ്ധ സാഹചര്യമാണ് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മേഖലയിൽ ഒരു വലിയ പോരാട്ടം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

*ഇനി എത്രകാലം?';*
*അവസാനമില്ലാത്ത യുദ്ധം ഇസ്റാഈലിനെ തകർക്കുന്നു; സാമ്പത്തിക തകർച്ചയും സാമൂഹിക വിഭജനവും രൂക്ഷം*

അയൽരാജ്യങ്ങൾക്കും ഗസ്സയ്ക്കുമെതിരെ രണ്ടര വർഷമായി തുടരുന്ന സൈനികാക്രമണങ്ങൾ ഇസ്റാഈലിൻ്റെ രാഷ്ട്രീയത്തെയും സമ്പദ്വ്യവസ്ഥയെയും സമൂഹത്തെയും അടിമുടി മാറ്റിമറിച്ചതായി അന്താരാഷ്ട്ര വിശകലന വിദഗ്‌ധർ.
ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷം "അസ്‌തിത്വപരമായ
പോരാട്ടമായി" മാറിയതോടെ, രാജ്യം വലിയൊരു അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. യുദ്ധം എന്ന് അവസാനിക്കുമെന്ന് നിശ്ചയിക്കാൻ ഇസ്റാഈലിന് കഴിയാത്ത സാഹചര്യത്തിൽ, വാഷിംഗ്‌ടണിലെ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് രാജ്യം.

ഗസ്സ, ലെബനൻ, യെമനിലെ ഹൂത്തികൾ, ഇറാൻ എന്നിവർക്കെതിരെയുള്ള ബഹുമുഖ യുദ്ധങ്ങൾ ഇസ്റാഈലിന്റെ ഖജനാവിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2023 ഒക്ടോബർ മുതൽ ഇതുവരെ 352 ബില്യൺ ഷെക്കൽ (ഏകദേശം 112 ബില്യൺ ഡോളർ) യുദ്ധത്തിനായി ചെലവഴിച്ചു കഴിഞ്ഞു. പ്രതിദിനം ശരാശരി 96 മില്യൺ ഡോളറാണ്
സൈനിക നടപടികൾക്കായി രാജ്യം ഒഴുക്കുന്നത്. വരാനിരിക്കുന്ന ഇറാൻ യുദ്ധംഇസ്റാഈലിൻ്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായും തകർക്കുമെന്ന ഭീതിയിലാണ് സാമ്പത്തിക വിദഗ്‌ധർ.
യുദ്ധക്കളത്തിലെ തിരിച്ചടികൾക്ക് പുറമെ നിയമപരമായ പോരാട്ടങ്ങളിലും ഇസ്‌റാഈൽ പ്രതിരോധത്തിലാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) വംശഹത്യയുമായി ബന്ധപ്പെട്ട വിശ്വസനീയമായ ആരോപണങ്ങൾ രാജ്യം നേരിടുന്നു. കൂടാതെ, യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കുമെതിരെ അന്താരാഷ്ട്രക്രിമിനൽ കോടതി (ICC) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് രാജ്യത്തിന് വലിയ തിരിച്ചടിയായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments