Breaking News

*സ്മാർട്ട് ക്ലാസ് ഉദ് ഘാടനവും മദ്റസ പ്രവേശനോത്സവവും* *പത്താം ക്ലാസ് ആരംഭം കുറിക്കലും*

ചെമ്മനാട് :  പുതിയ പള്ളി സബീലു റഷാദ് സെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് സമർപ്പണവും പത്താം ക്ലാസ് ഉദ്ഘാടനവും മദ്റസ പ്രവേശനോത്സവവും സംഘടിപ്പിച്ചു.
മദ്റസ പ്രവേശനോത്സവം ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ സലാം ബാഖവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു .നവീന സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നിർമിച്ച സ്മാർട്ട് ക്ലാസ് കൈറ്റ് കേരള പ്രൊജക്റ്റ് മാസ്റ്റർ ട്രെയിനർ അബ്ദുൽ ഖാദർ മാസ്റ്റർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു .ഈ അധ്യയന വര്ഷം മുതൽ ആരംഭിച്ച പത്താം ക്ലാസ് പഠന ആരംഭം മദ്രസ മുൻ സദർ മുഅല്ലിം സൈദലവി മൗലവി പട്ടാമ്പി നിർവഹിച്ചു. പുതിയപള്ളി മഹൽ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ കെ സുൽത്താൻ അധ്യക്ഷത വഹിച്ചു .
ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് മുസ്തഫ സി എം ,മദ്രസ മാനേജർ സി ച്ച് സാജു ,സദർ മുഅല്ലിം സമീർ സഖാഫി, പി ടി എ പ്രസിഡന്റ് അമീർ അലി സി ച്ച്,മഹൽ കമ്മിറ്റി ട്രഷറർ ഷാനവാസ് ആലക്കാൽ  എന്നിവർ സംസാരിച്ചു .
മഹൽ കമ്മിറ്റി ജനറൽ സെക്രെട്ടറി പി കെ താഹ സ്വാഗതവും മദ്രസ കൺവീനർ ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു ,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments