കാസറഗോഡ് മംഗലാപുരം റൂട്ടിൽ കെഎസ്ആർടിസി വെട്ടിചുരുക്കുന്നത് യാത്രക്കാർ യാത്രാദുരിതം അനുഭവിക്കുന്നു" പിഡിപി
ഉപ്പള : ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും കാരണം പറഞ് കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ നിന്നും മംഗലാപുരം ഭാഗത്തേക്ക് ബസുകൾ വെട്ടി ചുരുക്കുന്നത് കെഎസ്ആർടിസി ബസ് യാത്രകാർക്ക് ഒരുപാട് യാത്ര ദുരിതം അനുഭവിക്കേണ്ടിവരുന്നു ഈ കഴിഞ്ഞ ഇലക്ഷൻ സമയത്തും ഇന്നലെയും ബസ് കുറവായത് കാരണം ചുരുക്കം ബസ്സുകൾ മാത്രമാണ് വൈകുന്നേരങ്ങളിൽ കാണാൻ കഴിഞ്ഞത് അതിൽ ആണെങ്കിൽ സ്ത്രീകളും കുട്ടികൾ അടക്കം നിന്ന് യാത്ര ചെയ്യേണ്ടി വരുന്നു ബസുകളിൽ നിറയെ ആളുകൾ ആയതുകൊണ്ട് സ്റ്റോപ്പിൽ നിർത്താതെ ദൂരെ ആളുകളെ ഇറക്കുന്ന സാഹചര്യവും ഉണ്ടാകുന്നു സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്ന ആളുകൾ അരമണിക്കൂർ കൂടുതൽ ബസ് കാത്തിരിക്കേണ്ടി വരുന്നു ആഘോഷങ്ങളും ഉത്സവങ്ങളും യാത്രക്കാർ സഞ്ചരിച്ച് ആസ്വദിക്കാനുള്ളതാണ് സന്തോഷിക്കാൻ ഉള്ളതാണ് അതിന് കെ എസ് ആർ ടി സി തടസ്സമാകരുത് വൈകുന്നേരങ്ങളിൽ സ്ത്രീകളും കുട്ടികളും മണിക്കൂറുകളോളം ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കേണ്ടി വരുന്നത് പ്രയാസകരം തന്നെ! ഇത് കാരണം ബസ് ജീവനക്കാറുമായി യാത്രക്കാർ സംസാരിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നു മാസങ്ങൾക്ക് മുമ്പ് വൈകുന്നേരങ്ങളിൽ മംഗലാപുരം ഭാഗത്തേക്ക് കാസർഗോഡ് ഡിപ്പോയിൽ നിന്നും മണിക്കൂറോളം ബസിനായി കാത്തു നിൽക്കേണ്ടി വന്നിരുന്നു അന് പാർട്ടി ശക്തമായി ഇടപെട്ടിരുന്നു നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കാസർകോട് ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തും ആവശ്യമെങ്കിൽ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും ശ്രമിക്കുമെന്നും പിഡിപി നേതാക്കളായ ഇബ്രാഹിം തോക്ക അഫ്സർ മള്ളൻകൈ ഖലീൽ കൊടിയമ്മ അഷ്‌റഫ് കുമ്പള റസാഖ് മുളിയടുക്ക മുഹമ്മദ് ഗുഡ്ഡ മുനീർ പോസോട്ട് മൂസ അട്ക ബഷീർ കുമ്പള എന്നിവർ അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments