Breaking News

കാസറഗോഡ് നായക് സ് റോഡ് ഗതാഗത യോഗ്യമാക്കണം. സിഐടിയു.

കാസർകോട് : നായക്സ് റോഡ്  പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായിരിക്കുകയാണ്. വാഹനയാത്രക്കോ, കാൽനട യാത്രയ്ക്കോ പറ്റാതായിട്ട് നാളുകളേറെയായിട്ടും നഗരസഭാധികൃതർ റോഡ് നന്നാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അടിയന്തിരമായും അറ്റകുറ്റ പണികൾ നടത്തി നായക്സ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കാസർകോട് ഏരിയ കമ്മിറ്റി പ്രസിഡണ്ട് എ ആർ ധന്യവാദ് ,സെക്രട്ടറി ഷാഫി ചാലക്കുന്ന് എന്നിവർ ആവശ്യപ്പെട്ടു.എത്രയും വേഗത്തിൽ നപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധമടക്കമുള്ള ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ആവശ്യങ്ങളടങ്ങിയ നിവേദനം നഗരസഭ ചെയർമാനും സെക്രട്ടറിക്കും നൽകി. സെക്രട്ടറി ഷാഫി ചാലക്കുന്ന്, വൈസ് പ്രസിഡണ്ട് എൻ രാമൻ, രവി പെരുമ്പള, അശോകൻ പെരുമ്പള, നവാസ് തളങ്കര ,രവി മേൽപ്പറമ്പ് , കണ്ണൻ കളനാട് ,രാജേഷ് കോളിയടുക്ക , യാക്കൂബ് നാലാംമൈൽ എന്നിവർ പങ്കെടുത്തു 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments