Breaking News

മൊഗ്രാലിൽ ഓപ്പൺ ജിം സൗകര്യവും, ചിൽഡ്രൻസ് പാർക്കും ഒരുക്കണം.-ഗ്രീൻ സ്റ്റാർ മൊഗ്രാൽ.

മൊഗ്രാൽ : ജീവിതശൈലി രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന ഈ കാലഘട്ടത്തിൽ "ശരിയായ വ്യായാമത്തിന് ശരിയായ ഇടം'' എന്ന ആശയവുമായി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്  ഗ്രീൻസ്റ്റാർ മൊഗ്രാൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജിക്ക് നിവേദനം നൽകി.

മൊഗ്രാലിൽ ഇതിനായി എല്ലാ സൗകര്യങ്ങളോടുകൂടിയുള്ള ഓപ്പൺ ജിം സൗകര്യവും , ചിൽഡ്രൻസ് പാർകും ഒരുക്കണ മെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂണിറ്റ് പ്രസിഡന്റ് 
മഖ്ദൂം, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ, റഹീസ് കൊപ്പളം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ഫോട്ടോ: വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ തടയാൻ മൊഗ്രാലിൽ ഓപ്പൻ ജിം സൗകര്യവും, ചിൽഡ്രൻസ് പാർക്കും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജിക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ഭാരവാഹികൾ നിവേദനം നൽകുന്നു.

No comments