*ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കാസർകോട് ജില്ലാ കൺവെൻഷൻ*
കാസർകോട് : ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കാസർകോട് ജില്ലാ കൺവെൻഷൻ വിദ്യാനഗർ കെ എസ് എസ് ഐ എ വിദ്യാഭവൻ ഹാളിൽ വെച്ച് നടന്നു. ഹാഫിസ് ഈസ ബിൻ നിയാസ് സി സി ഖിറാഅത്ത് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി ച്ച് അലിയാർ ഖാസിമി ആലുവ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് കാസർകോട് ജില്ലാ പ്രസിഡൻ്റ് ഹാഫിസ് ഉസ്താദ് സിദ്ധീഖ് അലി നജ്മി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം
ഉസ്താദ് അബ്ദുൽ ശുകൂർ ഖാസിമി ഓച്ചിറ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
മുഫ്തി താരിഖ് അൻവർ ഖാസിമി കായംകുളം വിഷയാവതരണം നടത്തി. ചാരിറ്റി ഫണ്ട് ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് സംസ്ഥാന ട്രഷറർ ജലാലിയ അബ്ദുൽ കരീം ആലുവ ഉദ്ഘാടനം ചെയ്തു.
ചാരിറ്റി ഫണ്ട് മൗലവി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പരിക്ക ( അൽ നൂർ അക്കാദമി, നെല്ലിക്കട്ട ചെയർമാൻ),
ആസാദ് ഹമീദ് നെല്ലിക്കുന്ന്
(പി എസ്. ട്രേഡിങ്ങ്, ചെയർമാൻ) എന്നിവർ ഏറ്റു വാങ്ങി.
ഇല്യാസ് മൗലവി കൗസരി ആലുവ, അബ്ദുൽ സലാം ബാഖവി ( ഖത്തീബ്, ചെമ്മനാട് ജുമാ മസ്ജിദ്), ഷാഫി മൗലവി വിദ്യാനഗർ തുടങ്ങിയവർ സംസാരിച്ചു. നിസാർ
എൻ എ നായന്മാർമൂല, നൗഫൽ വിദ്യാനഗർ, ഹാരിസ് നായന്മാർമൂല (എൻ എം വുഡ്) തുടങ്ങിയവർ സേവന രംഗത്ത് സജീവമായിരുന്നു.ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് ജില്ലാ ജനറൽ സെക്രട്ടറി ഹാഫിസ് ഷുമൈസ് ചൂരി, ജില്ലാ വൈസ് പ്രസിഡണ്ട് ഹാഫിസ് നിബ്രാസ് ഖാസിമി നെല്ലിക്കട്ട, ജില്ലാ ട്രഷറർ അലുഹുദ്ദീൻ നദ്‌വി, ജാബിർ നജ്മി, ഇസ്സുദ്ദീൻ ഉബൈദി തുടങ്ങിയവർ നേതൃത്വം നൽകി. ഹാഫിസ് ഹാഷിം ഹസനി സ്വാഗതവും ആസിഫ് മൗലാന ഉപ്പള നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments