*"ഇനി സ്വകാര്യ ബസുകളിൽ സീറ്റുകൾ കുത്തിനിറച്ചാൽ പിടിവീഴും*
കോഴിക്കോട് : സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. ഈ വിഷയം സംബന്ധിച്ച് മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് പ്രകാരമുള്ള ഔദ്യോഗിക നിർദേശങ്ങൾ എല്ലാ ആർടിഒമാർക്കും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും, കൂടുതൽ സീറ്റുകൾ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നുവെന്നും കാണിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി സി വിജീഷ് നൽകിയ പരാതിയിലാണ് പുതിയ നടപടി.
സ്വകാര്യ ബസുകളിലെ സീറ്റുകൾ തമ്മിൽ 68.5 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കണമെന്ന് ആർടിഒ മനുഷ്യാവകാശ കമീഷന് റിപോർട്ട് നൽകി. യാത്രക്കാർക്ക് പരാതിയുള്ള ബസുകളുടെ നമ്പർ അധികൃതരെ അറിയിക്കാവുന്നതാണ്. വാഹന പരിശോധനക്കിടെ നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ ഉറപ്പുനൽകിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്നും കെ ബൈജുനാഥ് നിർദേശിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments