Breaking News

പെരളത്ത് വയൽ അരയാൽ കീഴിൽ ചാമുണ്ടിയമ്മ, വിഷ്ണുമൂർത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ വരവേൽപ്പും സാംസ്കാരിക സദസും നടന്നു. ജീവിത കാലയളവിൽ ആർക്കെങ്കിലും തണലാകാൻ സാധിച്ചാൽ മാത്രമേ ജീവിതം കൊണ്ട് അർത്ഥമുള്ളൂ എന്ന് പ്രമുഖ സാംസ്കാരിക പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറം അഭിപ്രായപ്പെട്ടു.

പുല്ലൂർ : പെരളത്ത് വയൽ അരയാൽ കീഴിൽ ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ വരവേൽപ്പും സാംസ്കാരിക സദസ്സും കലാപരിപാടികളും നടന്നു.  വൈകിട്ട് അഞ്ചുമണിക്ക് മുത്തു കുടകളുടെയും ചെണ്ടമേളത്തിന്റെയും പൂർണ്ണ കുംഭത്തിന്റെയും അകമ്പടിയോടെ  തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർ ക്ക്  ആചാര്യ വരവേൽപ്പ് നൽകി. തുടർന്ന് വിവിധ പൂജകൾ നൽകി . രാത്രി നടന്ന സാംസ്കാരിക സദസ്സിൽ പ്രമുഖ പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറം സാംസ്കാരിക പ്രഭാഷണം നടത്തി. ജീവിത കാലയളവിൽ ആർക്കെങ്കിലും തണലാകാൻ കഴിഞ്ഞെങ്കിൽ മാത്രമേ ജീവിതംകൊണ്ട് അർത്ഥമുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ തലമുറ ഉണ്ടാക്കിവെച്ച കാർഷിക സംസ്കൃതിയുടെ ഉൽപ്പന്നങ്ങളാണ് പുതു തലമുറ ഇ ന്ന് അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലും ലഹരിയിലും അഭയം കണ്ടെത്താതെ പഴയ സാംസ്കാരിക മൂല്യത്തെ കാത്ത് സൂക്ഷിക്കാൻ പുതു തലമുറ തയ്യാറാകണമെന്നും മുനീർ ഹുദവി പറഞ്ഞു. സാംസ്കാരിക പ്രഭാഷണം ശ്രവിക്കാൻ ആചാര സ്ഥാനികരും പള്ളിക്കമ്മിറ്റി ഭാരവാഹികളും സദസ്സിന്റെ മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിച്ചത്  ഏറെ ശ്രദ്ധേയമായി.  ആഘോഷ കമ്മിറ്റി ചെയർമാൻ പി.പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോക്ടർ സി. കെ. സബിത,അജാനൂ ർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ഷീബ, സജിത, കുട്ട്യൻ കുന്നുമ്മൽ, ടി. ഹരീഷ് ഗൾഫ് കമ്മിറ്റി പ്രതിനിധി ബിജു വടക്കിനിയിൽ  എന്നിവർ ആശംസകൾ നേർന്നു. പി. മോഹൻദാസ് സ്വാഗതവും പി. ബാലഗോപാലൻ നന്ദിയും പറഞ്ഞു.പ്രഭാഷണാനന്തരം പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മലപ്പുറത്തെ അഭിനന്ദിക്കാനും ആചാര സ്ഥാനികരും  ശ്രോതാക്കളും ഒന്നിനൊന്ന് മത്സരിച്ചത്  ഏറെ ശ്രദ്ധേയമായി. പരിപാടിയിൽ വച്ച് പ്രഭാഷകൻ മുനീർ ഹുദവിയെയും ആഘോഷ കമ്മിറ്റി ചെയർമാൻ പി.പി. ജനാദനൻ നായരെയും അനുമോദിക്കുന്ന ചടങ്ങും നടന്നു.
ഏപ്രിൽ 12ന് ഞായറാഴ്ച രാവിലെ പുനപ്രതിഷ്ഠ കർമ്മം നടക്കും  13 ന് തിങ്കളാഴ്ച കളിയാട്ട മഹോത്സവം നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments