Breaking News

കളർ വിഷപുക പ്രയോഗം കർശനമായി നിയന്ത്രിക്കണം.


കാസർഗോഡ് : വീവാഹാ ഘോഷങ്ങളിലും,ഫുട്ബോൾ മേളകളിലും കളർ വിഷ പുക പ്രയോഗം നിയന്ത്രിക്കാൻ ശക്ത ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

 കഴിഞ്ഞദിവസം ഫുട്ബോൾ മേളക്കിടെ കാഞ്ഞങ്ങാട് കളർ പുക ശ്വസിച്ച ആറ് കുട്ടികളെ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റിയത് വലിയ വാർത്തയായിരുന്നു.
 ഫുട്ബോൾ ടൂർണ്ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ യുവാക്കൾക്കാണ് ശ്വാസതടസ്സവും, ചുമയും രൂക്ഷമായത്. ഇത് കളർ പുക ശ്വസിച്ചാണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
പ്രഥമ ശുശ്രൂഷ നൽകി കുറച്ച് പേരെ വീട്ടിലേക്ക് അയച്ചു.കുറച്ചു പേരെ കൂടുതൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.

 വിഷപ്രയോഗം കൊണ്ട് യുവാക്കൾ ഇത്തരം കോപ്രായങ്ങൾ കാട്ടിയാൽ 
ലെൻസിനും,കാഴ്ച്ചക്കും തകരാർ സംഭവിക്കുമെന്നും, 
ഫുട്ബോൾ ഗ്രൗണ്ടിലും,കല്യാണ വീടുകളിലും
എന്ത് വിലകൊടുത്തും നാട്ടുകാർ ഒറ്റക്കെട്ടായി ഇത് തടയണമെന്നും കാഞ്ഞങ്ങാട്ടെ പ്രമുഖ ഡോക്ട്ർ സാജിദ് സാലിഹ് പറഞ്ഞു. വിഷയത്തിൽ നാട്ടുകാരും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്.

ഫോട്ടോ:കാഞ്ഞങ്ങാട് ഫുട്ബോൾ മേളക്കിടെ നടത്തിയ കളർ വിഷപുക പ്രയോഗം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments