കുമ്പളയിൽ ഭക്ഷ്യവിൽപന കേന്ദ്രങ്ങളിൽ വ്യാപക പരിശോധന: നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ്.
കുമ്പള : "ഹെൽത്തി കേരള''പദ്ധതിയുടെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി കുമ്പള ടൗണിലും, പരിസര പ്രദേശങ്ങളിലും വ്യാപക പരിശോധന നടത്തി.
ഹോട്ടലുകൾ, കൂൾബാറുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ഇറച്ചി വിൽപന കേന്ദ്രങ്ങൾ,മറ്റ് ഭക്ഷണ വിതരണ ശാലകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പഴകിയ ഭക്ഷണസാധനങ്ങളുടെ വിൽപന, വൃത്തിഹീനമായ സാഹചര്യത്തിലുള്ള പാചകം,മലിനജലം ശാസ്ത്രീയമല്ലാത്ത രീതിയിൽ പുറത്തേക്ക് ഒഴുക്കൽ തുടങ്ങിയ ഗുരുതരമായ ചട്ടലംഘനങ്ങൾ പലയിടത്തും കണ്ടെത്തി. കൂടാതെ, ജീവനക്കാർക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നിയമനടപടിക്ക് മുന്നോടിയായുള്ള നോട്ടീസ് നൽകി.
വരും ദിവസങ്ങളിലും
പരിശോധന ശക്തമായി തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ സി.കെ അറിയിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദേഷ്, ആദിത്യൻ, രാജിമോൾ, പി.ആർ.ഒ സന്തോഷ് കുമ്പള എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഫോട്ടോ:ഭക്ഷ്യ വില്പനശാലകളിൽ കുമ്പള ഗ്രാമപഞ്ചായത്തും, കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രവും നടത്തിയ പരിശോധന.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments