Breaking News

ചെട്ടുംകുഴി വാഹനാപകടം: നിഹാൽ യാത്രയായി.


ചെട്ടും കുഴി : രണ്ടുദിവസം മുമ്പ്  ഥാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ്‌ടു വിദ്യാർത്ഥി മരിച്ചു. വിദ്യാനഗർ, ചെട്ടുംകുഴിയിലെ സിഎച്ച് മൻസിലിലെ അബ്ദുൽ റസാഖ്-നസീമ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണപ്പെട്ടത് . ഞായറാഴ്‌ച രാത്രി ഇസത്ത് നഗറിലാണ് അപകടം സംഭവിച്ചത് . മുഹമ്മദ് നിഹാൽ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ ഥാറിടിച്ചാണ് അപകടമുണ്ടായത്.ഗുരുതര പരിക്കുണ്ടായിരുന്ന നിഹാൽ ചികിത്സയിലായിരുന്നു.ഇരിയണ്ണി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു നിഹാൽ.
സഹോരങ്ങൾ: നസൽ, തൻസീർ, റിസ ഫാത്തിമ, ആയിഷ.  അപകടത്തിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments