Breaking News

*ചെറുവത്തൂര്‍ ടൗണില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടഞ്ഞു; കയ്യേറ്റം ശ്രമം നടത്തിയതായും ആരോപണം; വിവരമറിഞ്ഞെത്തിയ സ്ഥാനാര്‍ഥി സന്ദീപ് വാര്യരെയും തടഞ്ഞു*

ചെറുവത്തൂര്‍ : യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍ക്കായി പ്രചരണം നടത്തുകയായിരുന്ന അന്യസംസ്ഥാന യുവാക്കളെ കയ്യേറ്റം ചെയ്തതായി ആരോപണം. പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചതായും ആരോപണമുണ്ട്.  വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെയും തടയാന്‍ ശ്രമം നടന്നു. 

ബുധനാഴ്ച രാവിലെ 9.30 ഓടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു സംഭവം. അവിടെയുണ്ടായിരുന്ന കളക്ഷന്‍ ഏജന്റ് ഇവിടെ പ്രചരണം നടത്താന്‍പാടില്ലെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് തര്‍ക്കിച്ചുവെന്നാണ് പറയുന്നത്. ദേഹത്ത് പ്രചാരണബോര്‍ഡുകള്‍ സ്ഥാപിച്ച്
വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന അഞ്ചംഗസംഘത്തെയാണ് തടഞ്ഞത്.സ്ഥലത്തെത്തിയ സ്ഥാനാര്‍ഥിയോടും കളക്ഷന്‍ ഏജന്റ് വാക്കേറ്റം നടത്തി. ഒടുവില്‍ 

സിപിഎമ്മിന്റെയും സിഐടിയുവിന്റെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കളക്ഷന്‍ ഏജന്റടക്കമുള്ളവരെ ശാന്തരാക്കി. തുടര്‍ന്ന് ടൗണില്‍ വോട്ടഭ്യര്‍ഥിച്ച ശേഷം സ്ഥാനാര്‍ഥിയും സംഘവും മടങ്ങിപ്പോയി."



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments