Breaking News

*ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു*

കാസര്‍കോട് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത്  നാലാം മൈല്‍ തൈവളപ്പില്‍ താഹിര്‍ നജാത്ത്-ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.ഇക്കഴിഞ്ഞ പതിനെട്ടാം തീയതി മൊഗ്രാല്‍ നാങ്കിയിലാണ് സംഭവമുണ്ടായത്. മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടമുണ്ടായത്. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്തുകൊണ്ട് നടന്നുപോകുകയായിരുന്നു നഫീസ. ഇതിനിടെ ട്രെയിന്‍ വരികയും കാറ്റടിച്ച് നഫീസയും കുട്ടിയും തെറിച്ചുവീഴുകയും ചെയ്തു.വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. കുട്ടിയെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി നഫീസ ചികിത്സയില്‍ തുടരുകയാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments