*ഹിമന്ത ബിശ്വ ശർമ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരൻ; വെറുപ്പ് പടർത്തുന്ന മുഖ്യമന്ത്രിയെന്നും രാഹുൽ ഗാന്ധി*
ഗുവാഹത്തി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നും ജനങ്ങൾക്കിടയിൽ വെറുപ്പ് പടർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. അസമിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജോർഹട്ടിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെട്ട ഭൂമി ഇടപാടുകളെയും മറ്റ് അഴിമതി ആരോപണങ്ങളെയും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. അസമിലെ ബിജെപി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും, ജനശ്രദ്ധ തിരിക്കാനായി വർഗീയതയും വെറുപ്പും ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് അസമിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് പല ബിസിനസ് മേഖലകളിലും വഴിവിട്ട ബന്ധങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
*"ബീഫ് കഴിക്കുന്നവരെ വെറുതെവിടില്ലെന്ന് ഹിമന്ത*
ഗുവാഹത്തി : എന്തെല്ലാം അംഗീകരിച്ചാലും ബീഫ് കഴിക്കുന്നത് അംഗീകരിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ. അസം ജാതീയ പരിഷത്ത് സ്ഥാനാർഥി കുങ്കി ചൗധരിയുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് നടത്തിയ പ്രതികരണത്തിലാണ് പരാമർശം. കുങ്കിയുടെ മാതാപിതാക്കൾ ബീഫ് കഴിച്ചെന്നും ആ ചിത്രങ്ങൾ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചെന്നും ഹിമന്ത ആരോപിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവർക്കെതിരെ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമ പ്രകാരം കേസെടുക്കും. സനാതരല്ലെന്ന് അവർ ബീഫ് കഴിച്ച് തെളിയിച്ചു. ബീഫ് കഴിക്കുന്നവർക്ക് നിങ്ങൾ വോട്ടുചെയ്യുമോ? മാതാപിതാക്കളെ തള്ളി രംഗത്തെത്തിയാൽ കുങ്കിയെ അംഗീകരിക്കാമെന്നും ഹിമന്ത പറഞ്ഞു. അതേസമയം, ഹിമന്ത വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കുങ്കി പ്രതികരിച്ചു. അസമിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് 27കാരിയായ കുങ്കി."
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments