Breaking News

*തൃക്കരിപ്പൂരിൽ സി പി.എം - ബി.ജെ പി ഡീൽ മറനീക്കി പുറത്ത് വന്നു; മുസ്ലിം ലീഗ്*

തൃക്കരിപ്പൂർ : എൻ.ഡി.എ.യുടെ " ചക്കയെ" നോക്ക് കുത്തിയാക്കി ബി.ജെ.പി തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ തങ്ങളുടെ പകുതിയിലേറെ വോട്ടും സി.പി.എം സ്ഥാനാർത്ഥിക്കായി മറിച്ച് നൽകിയ സംഭവം മറ നീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി പതിനേഴായിരം വോട്ട് നേടുമെന്ന് പറഞ്ഞ ബി.ജെ.പി. നേതൃത്വം തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൻ.ഡി.എ.ക്ക് 6000 വോട്ട് കിട്ടിയാൽ തന്നെ അത്ഭുതമാണന്ന് പറയുന്നതും, പല ബി.ജെ.പി പ്രവർത്തകരും വ്യകതിപരമായി കണ്ടുമുട്ടുമ്പോൾ നേതൃത്വം എൽ ഡി എഫ് ന് വോട്ട് മറിച്ചു കൊടുക്കാൻ പറഞ്ഞത് സമ്മതിക്കുന്നതും ബി.ജെ.പി, സി.പി.എം ഡീൽ രഹസ്യ കച്ചവടമല്ല പരസ്യ കച്ചവടം തന്നെയെന്ന് വ്യക്തമാക്കുകയാണ്.

ഫാസിസ്റ്റ് - മാർകിസ്റ്റ് അവിശുദ്ധ കൂട്ട്കെട്ടിനെ മറികടന്ന് യു.ഡി.എഫ് തൃക്കരിപ്പൂരിൽ അട്ടിമറി വിജയം നേടുമെന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം നേതൃയോഗം വിലയിരുത്തി. പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട്, ജില്ലാ സെക്രട്ടറിമാരായ എ.ജി.സി. ബഷീർ, ടി.സി.എ.റഹ്മാൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ എൻ.കെ.പി. മുഹമ്മദ്കുഞ്ഞി , എ. മുസ്തഫ ഹാജി, സെക്രട്ടറിമാരായ നിസാം പട്ടേൽ, പി.കെ. സി. കുഞ്ഞബ്ദുള്ള പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments