*വൈദ്യുതി ഉപഭോഗംകുറയ്ക്കാൻ നിർദ്ദേശം*
സംസ്ഥാനത്ത് ലോഡ്ഷെഡിങ് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നു. നിലവിലെ അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ ഉടൻ തന്നെ സമയക്രമമനുസരിച്ചുള്ള ലോഡ്ഷെഡിങായി മാറിയേക്കാം. വൈദ്യുതി ആവശ്യകതയില്‍ പ്രതിദിനം 50 മെഗാവാട്ടിൻ്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ ഏകദേശം 200 മെഗാവാട്ടിൻ്റെ കുറവ് സംഭവിച്ചതും വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഉച്ചസമയത്തും വൈകുന്നേരവും ഗ്രിഡിന് മേല്‍ അമിതഭാരം അനുഭവപ്പെടുന്നത് പ്രതിസന്ധി വർധിപ്പിക്കുന്നു.
*ഉപഭോഗം കുറയ്ക്കാൻ നിർദ്ദേശം*
വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 10 വരെ ഇൻഡക്ഷൻ അടുപ്പ്, വാഷിങ് മെഷീൻ, അയണ്‍ ബോക്സ്, മിക്സർ-ഗ്രൈൻഡർ, വാട്ടർ പമ്പ് തുടങ്ങിയ കൂടുതല്‍ വൈദ്യുതി ആവശ്യമായ ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമില്ലാതെ കത്തുന്ന ലൈറ്റുകളും എ.സി, ഫാൻ എന്നിവയും ഓഫ് ചെയ്യണം. ആശുപത്രികള്‍ ബാക്കപ്പ് സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശം നല്‍കി. ദീർഘകാല കരാറുകള്‍ വഴി വൈദ്യുതി ഉറപ്പാക്കാൻ റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി തേടിയിട്ടുണ്ട്. ഇതിനായുള്ള തെളിവെടുപ്പ് ഈ മാസം നടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments