*‘യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ കേൽക്കറാണോ; ബംഗാളുമായി താരതമ്യം ചെയ്യാനാകില്ല’- മുഖ്യമന്ത്രി വി.ഡി. സതീശൻ.*
തിരുവനന്തപുരം : രത്തൻ കേൽക്കർ വിവാദത്തിന്റെ അടിസ്ഥാനമെന്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ഇലക്ട്രൽ ഓഫിസറെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചീഫ് ഇലക്ട്രൽ ഓഫിസർ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമോ. ചീഫ് ഇലക്ട്രൽ ഓഫിസറായിരുന്ന നളിനി നെറ്റോ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ ജോലി ചെയ്തിട്ടുണ്ട്. ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ല. ബംഗാളിൽ വ്യാപകമായി എസ്ഐആറിൽ നിന്നും വോട്ടുകൾ നീക്കം ചെയ്തുവെന്ന പരാതിയുണ്ടായിരുന്നു. ഇവിടത്തെ ചീഫ് ഇലക്ട്രർ ഓഫിസറെപ്പറ്റി അങ്ങനെയൊരു പരാതി ഒരു പാർട്ടിക്കും ഇല്ലായിരുന്നു. ഇവിടെ ആകെ ചില പരാതികൾ പറഞ്ഞത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന താനായിരുന്നു. രത്തൻ കേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്. യുഡിഎഫിന് 102 സീറ്റ് വാങ്ങിത്തന്നത് രത്തൻ കേൽക്കറാണോ. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയ്ക്ക് വേണ്ടി കാര്യങ്ങൾ ചർച്ച ചെയ്യണം.
‘‘നല്ല എഫിഷ്യന്റായ ഉദ്യോഗസ്ഥനാണ് രത്തൻ കേൽക്കർ. അതുക്കൊണ്ടാണ് എന്റെ ഓഫിസിൽ വച്ചത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജയിച്ചതിനു ശേഷം ആദ്യം കേൾക്കുന്ന തമാശയാണിത്. പ്രധാനമന്ത്രിയെ നാളെ കാണുമ്പോൾ എന്തെന്ന് നിങ്ങളോട് ഇന്ന് പറയുന്നത് അനൗചിത്യമാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.
മലയിടംത്തുരുത്തിൽ കുടിയൊഴിപ്പിക്കൽ സമരം കണ്ട് ഞെട്ടിപ്പോയി. കഴിഞ്ഞ സർക്കാരിലെ രണ്ട് മന്ത്രിസഭാംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 14 തവണ ഇവരെ ഒഴിപ്പിക്കാനായി അധികൃതർ പോയിട്ടുണ്ട്. പതിനാല് തവണയും അവിടെ പോകാത്തവർ ഞങ്ങളെ സർക്കാർ വന്നപ്പോൾ അങ്ങോട്ടേക്ക് പോയിരിക്കുകയാണ്. ഇരകളായവരെ ഈ സർക്കാർ തെരുവിലേക്ക് വിടില്ല. അവരെ സർക്കാർ സംരക്ഷിക്കും.
ആദ്യമായിട്ടല്ല ഒരു മുഖ്യമന്ത്രി ഗുരുവായൂരിൽ പോകുന്നത്. എന്റെ കൂടെ നാല് പേരെ ഉണ്ടായിരുന്നുള്ളൂ. ഞാൻ ടിക്കറ്റെടുത്താണ് ദർശനം നടത്തിയത്. ഒരാൾക്ക് പോലും അവിടെ തടസം ഉണ്ടായിട്ടില്ല. ബാക്കിയൊക്കെ കള്ള കഥയാണ്. ഞാൻ അമ്പലത്തിൽ കയറരുതെന്ന് ഇനി പറയരുതെന്നും സതീശൻ പറഞ്ഞു.
ഇന്ധനവർധന പഠിച്ച ശേഷം ഇളവിൽ തീരുമാനമെടുക്കും. ഭൂനിയമങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെ ആവശ്യമായ മാറ്റങ്ങൾ വരുത്തും. വയോജന വകുപ്പ് ആർക്ക് നൽകുമെന്ന് അറിയിക്കാം. ഇപ്പോൾ എന്തായാലും മുഖ്യമന്ത്രിയുടെ കൈയ്യിലാണ്. നികുതി വെട്ടിപ്പിനെ കർശനമായി നേരിടുമെന്നും വിവിധ ചോദ്യങ്ങൾക്ക് ഉത്തരമായി സതീശൻ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കാനും തീരുമാനമായി. അഭിഭാഷകനായ കെ.സി. വിൻസെന്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറലാകും. മഴക്കാല ജാഗ്രത നടപടികൾ തുടങ്ങി. ജില്ലാ കലക്ടർമാരുടെ യോഗം ഇതുസംബന്ധിച്ച് ബുധനാഴ്ച രാവിലെ ഓൺലൈനായി ചേരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments