*ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ 16,000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ബസ്സ് ജീവനക്കാര്‍ മാതൃകയായി.*
പരപ്പ : ബസ്സില്‍ നിന്നും കളഞ്ഞു കിട്ടിയ 16,000 രൂപ ഉടമസ്ഥന് തിരികെ നല്‍കി ബസ്സ് ജീവനക്കാര്‍ മാതൃകയായി. പരപ്പ-വരഞ്ഞൂര്‍-നീലേശ്വരം-വാഴുന്നോറടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഭഗവതി ബസ്സ് ജീവനക്കാരായ കരിന്തളം കോയിത്തട്ടയിലെ മനോജ്, ബിരിക്കുളത്തെ വൈഷ്ണവ് എന്നിവരാണ് ഉടമസ്ഥനെ കണ്ടെത്തി തിരികെ നല്‍കി മാതൃകയായത്.
വെളളിയാഴ്ച് ഉച്ചയ്ക്കാണ് ജീവനക്കാര്‍ക്ക് ബസില്‍ നിന്നും പണം കളഞ്ഞു കിട്ടിയത്. അപ്പോള്‍ തന്നെ വാട്‌സ്ആപ്പിലും മറ്റുംവിവരങ്ങള്‍നല്‍കിയിരുന്നെങ്കിലും ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് രാത്രി ഏറെ വൈകി ഉടമസ്ഥനെ തിരിച്ചറിയുന്നത്.
പരപ്പ കട നടത്തുന്ന ചായ്യോം സ്വദേശിയുടെതാണ് നഷ്ടപ്പെട്ട പണം. ഇന്ന് രാവിലെ പരപ്പയില്‍ വെച്ച് പണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ചു.
No comments