കൊളവയൽ അംഗൻവാടിയിൽ നിന്നും 35 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച നിർമ്മല ടീച്ചർക്ക് യാത്രയയപ്പ് നൽകി.
കാഞ്ഞങ്ങാട് : കൊളവയൽ അംഗൻവാടിയിൽ നിന്നും 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച നിർമ്മല ടീച്ചർക്ക് ഒരു നാടിന്റെ സ്നേഹാദരമായി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
സ്നേഹപൂർവ്വം നിർമ്മല ടീച്ചർക്ക് എന്ന പേരിൽ നടന്ന പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കവയത്രി പുഷ്പ കൊളവയൽ ഉദ്ഘാടനം ചെയ്തു.കെ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുഭാഷ് കൊളവയൽ, അനിത ഗംഗാധരൻ, സുജിത സതീശൻ, സരിത എന്നിവർ സംസാരിച്ചു. നിത്യ സുജിത്ത് സ്വാഗതവും രമണി ജഗദീശൻ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് മുഴുവൻ ആളുകൾക്കുമായി സ്നേഹ സദ്യ സംഘടിപ്പിച്ചു. വൈകിട്ട് നടന്ന സ്നേഹപൂർവ്വം നിർമല ടീച്ചർക്ക് യാത്രയയപ്പ് സമ്മേളനം കണ്ണൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻമധു കൊളവയൽ അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മുഖ്യാതിഥിയായി. ആജാനൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി.കാവ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഷ്മ രാമചന്ദ്രൻ, കെ. ഗംഗാധരൻ, സറീന സത്താർ, കമലാക്ഷന്‍ കൊളവയൽ, രവി കൊളവയൽ, യദു കൃഷ്ണൻ, നവീൻ, വിശാന്ത് വിജയൻ, സുധീഷ്, അശോകൻ, പി. വി.സുനിൽ എന്നിവർ സംസാരിച്ചു നിർമ്മല ടീച്ചർ മറുപടി പ്രസംഗം നടത്തി. സംഘാടകസമിതി കൺവീനർ ഷാജി കൊളവയൽ സ്വാഗതവും വിവേക് കൊളവയൽ നന്ദിയും പറഞ്ഞു. തുടർന്ന് നൃത്ത രാവും ഗാനമേളയും അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments