Breaking News

ഐ.എൻ.എൽ ജില്ലാ കൺവൻഷൻ നടത്തി

പാലക്കാട്:   കേരളത്തിനെ ബി.ജെ.പിക്ക് തീറെഴുതി കൊടുക്കാൻ വി.ഡി സതീശൻ തീരുമാനിച്ചതായി ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും നമ്മുടെ നാടിന്റെ മതേതര ജനാധിപത്യ പാരമ്പര്യം നിലനിന്നു കാണാൻ  ആഗ്രഹിക്കുന്നവർ സട കുടഞ്ഞെഴുന്നേൽക്കേണ്ട സമയമാണിതെന്നും ഐ.എൻ.എൽ പാലക്കാട് ജില്ലാ കൺവെൻഷൻ ഓർമിപ്പിച്ചു.

 ഇതുവരെ സംഘ്പരിവാറിന് അപ്രാപ്യമായി നിലകൊണ്ട കേരളത്തിന്റെ ഉള്ളറകൾ പോലും യു.ഡി.എഫ് നേതൃത്വം ബി.ജെ.പിക്ക് മേൽ മലർക്കെ തുറന്നു കൊടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഇതാദ്യമായി മൂന്ന് സീറ്റ് താമര അടയാളത്തിൽവിരിഞ്ഞപ്പോൾ അത് ജനാധിപത്യ മാർഗത്തിലൂടെയല്ല എന്ന് പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കെടുത്തിയ വി.ഡി സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരൻ കാവി രാഷ്ട്രീയക്കാരൻ അല്ലാ എന്ന് തട്ടിവിടാൻ ഉദ്യുക്തനാവുമ്പോൾ കേരളത്തിലെ കോൺഗ്രസിന്റെ ആശയ പാപ്പരത്തം എത്രത്തോളമുണ്ടായി എന്ന് ഊഹിക്കാവുന്നതേയുള്ളു. ബാബരി മസ്ജിദ് തകർക്കുന്നതിന് കൂട്ടുനിന്ന പി.വി നരസിംഹറാവുവിനെ ഇന്ത്യയുടെ പ്രഥമ ആർ.എസ്.എസ് പ്രധാനമന്ത്രി എന്ന് കോൺഗ്രസുകാരനായ മണിശങ്കർ അയ്യർ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ കേരളത്തിന്റെ പ്രഥമ ബി.ജെ.പി മുഖ്യമന്ത്രിയായി വി.ഡി സതീശനെ കാലം അടയാളപ്പെടുത്തും. ഈസ്റ്റ് ഒറ്റപ്പാലത്തുള്ള സേട്ട് സാഹിബ് സെൻ്ററിൽ ചേർന്ന ഐ.എൻ.എൽ ജില്ലാ കൺവെൻഷനിൽ ജില്ലാ പ്രസിഡണ്ട് അസീസ് പരുത്തിപ്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ സി.എച്ച് ഹമീദ് മാസ്റ്റർ, അഷറഫ് അലി വല്ലപ്പുഴ, ബഷീർ പി.വി,  അബ്ദു മാസ്റ്റർ അച്ചിപ്ര, മുസ്തഫ പുതുനഗരം, അബ്ദു റഹിം സി.ഐ, കെ.വി അമീർ, മുഹമ്മദ് അലി ചെർപ്പുളശേരി, നൗഫൽ സി.പി, മൊയ്തീൻ ടി, ജബ്ബാർ പുതുനഗരം, അബ്ദുള്ള പി, സുൽഫിക്കർ എ.പി, സലാഹുദ്ദീൻ അയ്യുബി, ഇക്രാമുൽ ഹഖ് എന്നിവർ പ്രസംഗിച്ചു




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments