രാവണീശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ കബഡി പരിശീലന ക്യാമ്പ് സമാപിച്ചു.
രാവണീശ്വരം : കായിക ക്ഷമതയിലൂടെ കുട്ടികളുടെ കഴിവ് വർദ്ധിപ്പിക്കുക, കബഡിയിൽ പരിശീലനം നൽകി സംസ്ഥാന ദേശീയ താരങ്ങളെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ രാവണീശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ മുക്കൂട് ഒറവങ്കര ജില്ലാ പഞ്ചായത്ത് കബഡി കോർട്ടിൽ സംഘടിപ്പിച്ചസമ്മർ കബഡി പരിശീലന ക്യാമ്പ് സമാപിച്ചു. 27 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ പെൺകുട്ടികൾ അടക്കം നിരവധി കായിക പ്രതിഭകൾ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. വിജയൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ പരിശീലകനുംഇന്ത്യൻ കബഡി കോച്ചുമായ ജഗദീഷ് കുമ്പള ക്യാമ്പിന്റെ വിശദീകരണം നടത്തി. സ്കൂൾ വപി. ടി. എ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമാപന പരിപാടിയിൽ വച്ച് കോച്ച് ജഗദീഷ് കുമ്പളയെയും സഹ പരിശീലകനെയും അനുമോദിച്ചു. വാർഡ് മെമ്പർമാരായ ദീപ വിനോദൻ, എ. തമ്പാൻ , എം ബാലകൃഷ്ണൻ, ഒ.മോഹനൻ, എം. കെ. ശിവന്യ, വൈഗ ഷൈജു, ലീമ സെബാസ്റ്റ്യൻ ടീച്ചർ, ഷിജിത്ത്, രോഹിണി മാക്കി, പ്രകാശൻ പുതിയ കണ്ടം എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രിയ ടീച്ചർ സ്വാഗതവും ശശി ചിറക്കാൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments