47 ജന്മദിനത്തിൽ 47 പേർക്ക് അന്നദാനം നൽകി സമീർ മാഷ്
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് ഗവൺമെൻ്റ് വി എച്ച് എസ് സ്‌കൂളിലെ അധ്യാപകനായ സമീർ സിദ്ദീഖി തൻ്റെ നാൽപത്തി ഏഴാമത്തെ ജന്മദിനത്തിൽ നാൽപ്പത്തി ഏഴ് പേർക്ക് അന്നദാനം നൽകി മാതൃകയായി.
നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസെറ്റിയുമായി സഹകരിച്ച് കോട്ടച്ചേരി നന്മ മരം റൗണ്ടിൽ വച്ച് നാൽപ്പത്തി ഏഴ് പേർക്ക് ഉച്ചഭക്ഷണം നൽകി. ജന്മദിനത്തിൽ അന്നദാനം നടത്തുന്നത് വളരെ പുണ്യകരവും സന്തോഷം നൽകുന്നതുമായ ഒരു പ്രവർത്തിയാണെന്ന് നന്മ മരം കാഞ്ഞങ്ങാട് ചെയർമാൻ സലാം കേരള പറഞ്ഞു.
മുൻ വർഷങ്ങളിലും ജന്മ ദിനത്തിൽ വ്യത്യസ്തമായ നിരവധി മാതൃകാ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. നാൽപത്തി ആറാം ജന്മദിനത്തിന് 46 സുഹൃത്ത്ക്കളെ കൊണ്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നട്ടു. നാൽപ്പത്തി അഞ്ചാം ജനമദിനത്തിൽ 45 വിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ നൽകി. നാൽപ്പത്തി നാലാം ജന്മദിനത്തിൽ കരുണാസായി സൈക്കോ പാർക്കിലെ വായന ശാലയിൽ 44 പുസ്‌തകങ്ങൾ നൽകി. നാൽപത്തി മൂന്നാം ജന്മദിനത്തിൽ സ്വന്തമായി 43 വൃക്ഷ തൈകൾ നട്ടു. നാൽപ്പത്തി രണ്ടാമത് ജന്മദിനത്തിൽ 42 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. നാൽപ്പത്തി ഒന്നാം ജന്മദിനത്തിൽ 41 പേർക്ക് പച്ചക്കറി കിറ്റ് വാങ്ങി കൊടുത്തു. നാൽപ്പതാം ജന്മദിനത്തിൽ 40 പേരുടെ കൈയ്യിൽ നിന്നും അവയവ ദാന സമ്മതപത്രം ശേഖരിച്ച് അധികൃതർക്ക് കൈമാറി . മുപ്പത്തി ഒൻപതാം ജന്മ ദിനത്തിൽ 39 പെൺകുട്ടികളിൽ നിന്ന് അവരുടെ തലമുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുവാനായി തൃശൂർ അമല മെഡിക്കൽ സയൻസിൽ ഏൽപിച്ചു , ഇവ കൂടാതെ ജന്മദിന ദിവസങ്ങളിൽ അടുത്തുള്ള രക്ത ബാങ്കിൽ പോയി രക്തം ദാനം ചെയ്യുന്നതും പതിവാണ്. നിലവിൽ 30 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments