Breaking News

മൊയ്തീൻ പെർവാഡ് അന്തരിച്ചു.

കുമ്പള : കുമ്പള മാവിനകട്ട സോനാ വില്ലയിൽ പരേതരായ അബ്ദുൽ ഖാദർ സ്രാങ്ക്-ഐഷാബി ദമ്പതികളുടെ മകൻ  മൊയ്തീൻ(60)പെർവാഡ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.പ്രഭാത സവാരി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു അന്ത്യം. പ്രവാസിയായിരുന്നു. മൊഗ്രാൽ ദേശീയവേദി ഗൾഫ് പ്രതിനിധിയും,മെക് 7 മൊഗ്രാൽ ഹെൽത്ത് ക്ലബ്ബ് അംഗവുമായിരുന്നു.

ഭാര്യ:ആയിഷ. മക്കൾ:നിലോഫർ, സോന,താനിയ, മർഴൂഖ്.മരുമക്കൾ: നാസർ ജനപ്രിയ(ഉപ്പള) ഷമീർ ചെമ്പരിക്ക. സഹോദരങ്ങൾ: ഗഫൂർ ലണ്ടൻ, ഫാത്തിബി,കുഞ്ഞിബി,നഫീസ, മൈമൂന, പരേതരായ സാലി കുമ്പള,അബ്ബാസ്, അബൂബക്കർ.

 മയ്യത്ത് വൈകുന്നേരത്തോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊ ഗ്രാൽ ദേശീയവേദി,  മൊഗ്രാൽ മെക് 7 ഹെൽത്ത് ക്ലബ് അനുശോചിച്ചു.

ഫോട്ടോ:മൊയ്തീൻ പെർവാട്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments