*ഇറാന്‍ യുദ്ധം 48 മണിക്കൂറിനുള്ളില്‍ അവസാനിക്കുമെന്ന് റിപോര്‍ട്ട്*
തെഹ്‌റാന്‍ : യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കുന്നതിനും ആണവ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നതിനും അടുത്തെത്തിയിരിക്കെന്നെന്ന് റിപോര്‍ട്ടുകള്‍. അമേരിക്കന്‍ വെബ്സൈറ്റായ ആക്സിയോസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 48 മണിക്കൂറിനുള്ളില്‍ ഇറാന് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് വിവരം. കരാര്‍ ഇതുവരെ അന്തിമമല്ലെങ്കിലും, ചര്‍ച്ചകള്‍ മുമ്പെന്നത്തേക്കാളും കൂടുതല്‍ പുരോഗമിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.
*യുദ്ധം ഉടന്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൈന*
ബീജിങ്: ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് യുദ്ധം ഉടന്‍ അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൈന . ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടത് നിര്‍ണായകമാണെന്നും അത് വൈകിപ്പിക്കരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആഗോള എണ്ണ വ്യാപാരത്തിന് നിര്‍ണായകമായി കണക്കാക്കപ്പെടുന്ന ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥന ഇറാനും അമേരിക്കയും ഉടന്‍ തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് ചൈന വ്യക്തമാക്കി. ആഗോള എണ്ണ വിതരണത്തെ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ ബാധിക്കുന്ന സാഹചര്യത്തിലാണിത്. ഇറാന്റെ വിശ്വസനീയമായ തന്ത്രപരമായ പങ്കാളിയാണെന്നും ചൈന ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാല സാമ്പത്തിക, തന്ത്രപരമായ സഹകരണമുണ്ടെന്നും അതില്‍ ഊര്‍ജ്ജവും വ്യാപാരവും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും വിദേശകാര്യമന്ത്രി വാങ്ങ് യി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments