Breaking News

*കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ*

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി എസ് സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.

2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ 985 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6. 

*വിശദമായി പരിശോധിക്കാം*

1. വകുപ്പ്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്
2. ഉദ്യോഗപ്പേര്: ഇലക്ട്രിസിറ്റി വര്‍ക്കര്‍
3. ശമ്പളം: ₹ 24,400–43,600/-
4. ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തിൽ
തിരുവനന്തപുരം -101, കൊല്ലം -49, പത്തനംതിട്ട –24, ആലപ്പുഴ –70, കോട്ടയം –64, ഇടുക്കി –96, എറണാകുളം –139, തൃശുർ –62, പാലക്കാട് –68, മലപ്പുറം –64, കോഴിക്കോട് –117, വയനാട് –26, കണ്ണൂർ –73, കാസർഗോഡ് –32

https://chat.whatsapp.com/BsrP9u30OBsK1FtZ2HIGH6?mode=gi_t

5. നിയമനരീതി: നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 18 - 40. ഉദ്യോഗാര്‍ത്ഥികള്‍ 02.01.1986-നും 01.01.2008-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിൽ ഉളളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

7. യോഗ്യതകള്‍: (a) പത്താം ക്ലാസ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ (b) ഇലക്ട്രീഷ്യന്‍/വയര്‍മാന്‍ ട്രേഡിലുള്ള 2 വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത നാഷണല്‍/ സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം. പോസ്റ്റില്‍ കയറാനുള്ള വൈദഗ്ധ്യം പരിശോധിക്കും.

കൂടാതെ (c) ശാരീരിക യോഗ്യതകള്‍:
ഏറ്റവും കുറഞ്ഞ ഉയരം: (1) പുരുഷ ഉദ്യോഗാര്‍ത്ഥികള്‍: 5 അടി 2 ഇഞ്ച് (157.48 cm)
(2) സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍: 4 അടി 9 ഇഞ്ച് (144.78 cm)
(b) കാഴ്ച: സാധാരണ (വര്‍ണ്ണാന്ധത ഉണ്ടായിരിക്കരുത്)
(c) പുറം ജോലികള്‍ ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. ശാരീരിക്ഷമത പോള്‍ ക്ലൈംബിംഗിലുള്ള വൈദഗ്ധ്യം പരിശോധിച്ച് വിലയിരുത്തുന്നതാണ്.

ഉദ്യോഗാര്‍ത്ഥികള്‍ 9 മീറ്റര്‍ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റില്‍ 8 മിനിറ്റിനുള്ളില്‍ കയറുകയും ഇറങ്ങുകയും ചെയ്യണം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പ്രായോഗിക പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് വിലയിരുത്തുന്നതാണ്.

കുറിപ്പ് :- ശാരീരിക ക്ഷമത തെളിയിക്കാന്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments