Breaking News

*വിജയ് ഒഴിയുന്ന സീറ്റിൽ മത്സരിക്കാൻ തൃഷ, ജയിച്ചാൽ ഉപമുഖ്യമന്ത്രി?; തമിഴ്നാട്ടിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റോ!*

തമിഴ്നാട്ടിൽ ഗംഭീര വിജയം നേടിയ ടിവികെ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. ജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളെയും സ്വതന്ത്രസ്ഥാനാർത്ഥികളെയും ഒപ്പം ചേർത്ത് കേവലഭൂരിപക്ഷം തികയ്ക്കാനാകും വിജയ് നയിക്കുന്ന ടിവികെ തയ്യാറെടുക്കുന്നത്. ഈ ചർച്ചകൾ ഒരു ഭാഗത്ത് നടക്കുന്നതിനിടെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചു വിജയിച്ച വിജയ് ഏത് സീറ്റ് ഒഴിയുമെന്ന കാര്യത്തിലാണ് അടുത്ത ആകാംക്ഷ നിലനിൽക്കുന്നത്.


പേരമ്പൂർ, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് മത്സരിച്ചതും ജയം നേടിയതും. ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിജയ് പേരമ്പൂർ സീറ്റ് നിലനിർത്തിയേക്കുമെന്നും തൃച്ചി ഈസ്റ്റ് സീറ്റിൽ നിന്ന് രാജി വയ്ക്കുമെന്നുമാണ്. ഉപതിരഞ്ഞെടുപ്പിലൂടെ വിജയ്‌യുടെ പിൻഗാമിയായി ആരുവരുമെന്നാണ് പുതിയ ചർച്ചകൾ. നിലവിലെ സാഹചര്യത്തിൽ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടി തൃഷ മത്സരിച്ചേക്കുമെന്നും വിജയിച്ചാൽ തൃഷയെ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ടിവികെ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റിൽ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാർത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്ന കണക്കുകൂട്ടലിലാണ് പാർട്ടി.ഇന്നലെ വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാൾ ധരിച്ചായിരുന്നു ക്ഷേത്രദ‍ർശനം. തുടർന്ന് ഫലം വിജയ്‌ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിൽ എത്തിയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാൾ ദിനത്തിലായിരുന്നു വോട്ടെണ്ണൽ നടന്നത്.വിജയ്‌യുടെ സിനിമകളിലെ നായികയും സുഹൃത്തും മാത്രമല്ല സമീപകാലത്ത് വിജയ്‌യുമായി ബന്ധപ്പെട്ട വിവാദത്തിലെ നായിക കൂടിയാണ് തൃഷ. തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന് ഒരിക്കൽ തൃഷ പറഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സംഗീതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയാൽ വിജയ് തൃഷയെ വിവാഹം ചെയ്യുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments