*ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായപ്പോഴേക്കും ചോര്‍ന്നൊലിച്ച് കോഴിക്കോട്ടെ ന്യൂ പാളയം മാര്‍ക്കറ്റ്*
കോഴിക്കോട് : കോഴിക്കോട് കല്ലുത്താന്‍കടവില്‍ നിര്‍മ്മിച്ച ന്യൂ പാളയം മാര്‍ക്കറ്റിനുള്ളില്‍ ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായപ്പോഴേക്കും വന്‍ ചോര്‍ച്ച. ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ വ്യാപാരികള്‍ പൂര്‍ണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോര്‍ച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പണ്‍ ടെറസില്‍ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോര്‍ച്ചയ്ക്ക് കാരണം. നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. ന്യൂ പാളയം മാര്‍ക്കറ്റിന്റെ നിര്‍മാണത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീല്‍ ആരോപിച്ചു. ഓപ്പണ്‍ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്‌നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉള്‍പ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേസമയം, പഴയ പാളയം മാര്‍ക്കറ്റിനെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോര്‍പ്പറേഷന്റെ വിശദീകരണം. അഞ്ചര ഏക്കര്‍ സ്ഥലത്ത് കല്ലുത്താന്‍കടവ് ഡെവലപ്മെന്റ് സൊസൈറ്റി (കാഡ്‌കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിര്‍മ്മിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments