*രാജ്യസഭകടക്കാൻ ഒരു വോട്ടിന്റെ കുറവ്; ആര് തുണയ്ക്കും; ഇടതിന് ഇനി രാജ്യസഭയിലേക്ക് എത്താനാകില്ല*
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ഇടതുപാർട്ടികളുടെ രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാക്കും. 35 പേരുടെ മാത്രം പിന്തുണയുള്ള ഇടതുപക്ഷത്തിന് ഇനി കേരളത്തിൽ നിന്നും ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാർഥിയെ വിജയിപ്പിക്കാനാകില്ല. മൂന്നു ഒഴിവുകൾ വരുന്ന ഘട്ടത്തിൽ 36 പേരുടെ വോട്ടാണ് ഒരു സ്ഥാനാർഥിക്ക് വേണ്ടി വരുന്നത്.
2027 ഏപ്രിലിൽ ലീഗിൻറെ അബ്‌ൾ വഹാബ്, സിപിഎമ്മിൽ നിന്നും ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവരുടെ കാലാവധി തീരും. 35 പേരുള്ള എൽഡിഎഫിന് സ്ഥാനാർഥിയെ ജയിപ്പിക്കാൻ ഒരു വോട്ടിൻ്റെ കുറവുണ്ട്. 2028 ഏപ്രിലിലാണ് പിന്നീട് കേരളത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
സിപിമ്മിലെ എ.എ റഹീം, സിപിഎയുടെ പി. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരുടെ കാലാവധി അവസാനിക്കും. ഇവിടെയും അംഗ ബലമില്ലാത്തതിനാൽ സിപിഎമ്മിന് സ്ഥാനാർഥികളെ വിജയിപ്പിക്കാനാകില്ല.
2030 തിൽ കാലാവധി തീരുന്ന വിപി സുനീറും ജോസ് കെ മാണിയും മാത്രാമാകും ഈ സമയത്ത് ഇടത് പക്ഷത്ത് നിന്നുമുമുള്ള എംപിമാർ.
സിപിഎമ്മിന് 26 അംഗങ്ങളും സിപിഐയ്ക്ക് എട്ടും ആർജെഡിക്ക് ഒരു എംഎൽഎയുമാണുള്ളത്. ആകെ 35 പേർ. കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒരാളെ ജയിപ്പിക്കാൻ 36 വോട്ട് വേണമെന്നതാണ് സിപിഎമ്മിനുള്ള പ്രതിസന്ധി. 102 സീറ്റുള്ള യുഡിഎഫിന് രണ്ടു പേരെ വിജയിപ്പിച്ചാലും 30 പേരുടെ വോട്ട് ബാക്കിയുണ്ടാകും. മൂന്നു പേരാണ് ബിജെപിക്കുള്ളത്. എന്നാൽ വിപ്പ് നൽകുന്നതിനാൽ കൂറുമാറ്റത്തിനുള്ള സാധ്യതയും കുറവാണ്. സ്വതന്ത്രരുടെ പിന്തുണ മാത്രമാണ് ഇവിടെ സിപിഎമ്മിന് ആശ്രയിക്കാനാവുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments