Breaking News

*പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ പട്ടാമ്പി സ്വദേശി അബ്ദുൾ റഷീദ് കോടതിയിൽ ഹാജരായി കീഴടങ്ങി*

പാലക്കാട് : ആർ എസ് എസ് പ്രവർത്തകൻ പാലക്കാട് സ്വദേശി ശ്രീനിവാസന്‍ വധക്കേസ്സിൽ  പ്രതിയായ പട്ടാമ്പി സ്വദേശി    അബ്ദുൾ റഷീദ് കോടതിയിൽ ഹാജരായി കീഴടങ്ങി.
ഏപ്രിൽ 30 നാണ്  എറണാകുളം എൻ ഐ ഐ സ്പെഷ്യൽ കോടതിയിൽ നേരിട്ട് ഹാജരായി കീഴടങ്ങിയത്. 2022 ഏപ്രില്‍ 16-നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
നിലവിൽ പ്രതികൾക്ക് എതിരെ  കുറ്റപത്രം വായിക്കുന്നത്  സുപ്രീം കോടതി സ്റ്റേ ചെയ്യുകയും,
കേസിലെ 56 പ്രതികള്‍ക്ക് ഹൈക്കോടതിയും, സുപ്രീം കോടതിയും ജാമ്യവും അനുവദിച്ചിട്ടുണ്ട്.  രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നിരോധനത്തിലേക്ക് നയിച്ചതിന് കാരണമായ കേസുകളിലൊന്നായിരുന്നു ശ്രീനിവാസൻ വധക്കേസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments