*പാണക്കാട് ശിഹാബ് തങ്ങളെ* *അപകീർത്തിപ്പെടുത്തിയെന്ന് പരാതി;**മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്*
പെരുമ്പാവൂർ : മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശിക്കെതിരെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ ആസാദ് റോഡ് സ്വദേശി ബി. അനസിനെതിരെയാണ് കേസെടുത്തത്. പെരുമ്പാവൂർ നഗരസഭ കൗൺസിലറും മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.എ. കാസിമാണ് പരാതിക്കാരൻ.
വെള്ള ഷർട്ടും കാക്കി നിക്കറും ഉൾക്കൊള്ളുന്ന ആർഎസ്എസ്. യൂണിഫോം ധരിച്ച് ശിഹാബ് തങ്ങൾ നടന്നു വരുന്ന രീതിയിൽ മോർഫ് ചെയ്തത വ്യാജ ചിത്രം പ്രതി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. 'അനസ് ചിറ്റേത്തുകുടിയിൽ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. രാഷ്ട്രീയ തട്ടിപ്പിലൂടെ കേരളത്തെയും ഇസ്ലാമിനെയും പറ്റിക്കുന്ന നേതാവാണ് ഇദ്ദേഹം എന്ന തരത്തിലുള്ള അപകീർത്തികരമായ കുറിപ്പുകളും ഫോട്ടോയോടൊപ്പം പ്രതി പ്രചരിപ്പിച്ചിരുന്നു.
മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയെയും പൊതുജനമധ്യത്തിൽ അവഹേളിക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു. തങ്ങളെ ആർഎസ്എസ്. വേഷത്തിൽ ചിത്രീകരിച്ചതിലൂടെ സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താനും പാണക്കാട് കുടുംബത്തിനും മുസ്‌ലിം ലീഗിനും മാനഹാനി വരുത്താനും പ്രതി ബോധപൂർവം ശ്രമിച്ചതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
1975 മുതൽ 2009 വരെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായിരുന്ന ശിഹാബ് തങ്ങൾ സർവസമ്മതനായ നേതാവും മതപണ്ഡിതനുമായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുള്ള കാര്യം പരാതിയിൽ ഓർമിപ്പിക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ഐടി ആക്ട് പ്രകാരമുള്ള 66A, 66C, 66D എന്നീ വകുപ്പുകളും പ്രകാരം പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതി പ്രചരിപ്പിച്ച വ്യാജ പോസ്റ്റിന്റെ രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments