*പ്രവാസികൾക്ക് ആശ്വാസം: വിമാനടിക്കറ്റ് നിരക്കുകൾ കുത്തനെ കുറയും, വ്യോമപാത പൂർണമായി തുറന്ന് യുഎഇ*
പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യു.എ.ഇ. വ്യോമപാത പൂർണമായി തുറന്നതായും താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയതായും യു.എ.ഇ ഭരണകൂടം അറിയിച്ചു. ഇതോടെ ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്ക് പൂർണ തോതിൽ സർവീസ് നടത്താൻ കഴിയും. ഇറാൻ യുദ്ധത്തെ തുടർന്ന് കുത്തനെ കൂടിയ വിമാന ടിക്കറ്റ് നിരക്ക് കുറയാനും യു.എ.ഇയുടെ നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.
തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ സ്പെഷ്യൽ ഫ്ലൈറ്റുകളായി സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികൾക്കുൾപ്പെടെ സാധാരണ സർവീസിലേക്ക് വരാനാകും. സീറ്റുകൾ കൂടുകയും നിരക്ക് കുറയുകയും ചെയ്യും. നേരത്തെ യു.എ.ഇ വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇന്ത്യൻ വിമാനകമ്പനികൾ സർവീസ് പുനരാരംഭിച്ചിരുന്നില്ല. ഇത് പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. താത്കാലിക നിയന്ത്രണങ്ങൾ എല്ലാം നീക്കിയെന്നാണ് യു.എ.ഇ അറിയിച്ചിരിക്കുന്നത്. ഇതോടെ ദുബായ് ഉൾപ്പെടെ സാധാരണ നിലയിലേക്ക് മടങ്ങും. കണക്ഷൻ ഫ്ലൈറ്റുകളുടെയും ദീർഘദൂര വിമാനങ്ങളുടെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകാനും ഇടയാക്കുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments