Breaking News

*കാത്തിരിക്കുന്നത് ബംഗാളിലെ അവസ്ഥ, സെക്രട്ടറി മാറിയത് കൊണ്ട് സിപിഐഎം രക്ഷപ്പെടില്ല’: വി. കുഞ്ഞികൃഷ്ണൻ*

തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചതുകൊണ്ട് കാര്യമില്ലെന്ന് പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ പാർട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടികാണിച്ചവരെ ക്രൂശിക്കുകയും ചെയ്തു. 

ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്. എന്നാൽ മത്സര രംഗത്ത് ഇറങ്ങിയപ്പോൾ അനുകൂലമായ ഒരു സാഹചര്യം ആയിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയൊഴുക്ക് മുൻകൂട്ടി കണക്കാക്കാൻ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോൾ സിപിഐഎമ്മിനും ബോധ്യപ്പെട്ടു. 

ഐക്യജനാധിപത്യ മുന്നണിയുടെ ഓഫീസിൽ എത്തിയത് എന്റെ ചുമതല കൂടിയാണ്. സിപിഐഎം നടത്തുന്ന ആക്ഷേപം ഞാൻ കോൺഗ്രസ്‌ ആയി എന്ന്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും പോകില്ല എന്ന് ഞാൻ തുടക്കം മുതൽ പറഞ്ഞിരുന്നു.
അതുകൊണ്ട് പ്രചാരണങ്ങൾ ഒന്നും ഏശിയില്ല. സ്വതന്ത്രൻ എന്ന നിലയിൽ മുന്നോട്ട് പോകും. 

യുഡിഎഫിന്റെ നിലപാടിനൊപ്പം നിൽക്കും. പാർട്ടി തെറ്റ് തിരുത്തുമോ എന്ന് അറിയില്ല. എത്രത്തോളം തെറ്റ് തിരുത്തുമെന്നും അറിയില്ല. സന്നദ്ധനയാൽ അവർക്കും കേരളത്തിനും നല്ലത്. സിപിഐഎമ്മിനെ നിലനിർത്താൻ അവർക്ക് മാത്രമേ സാധിക്കൂ. എം വി ഗോവിന്ദനെ മാറ്റാൻ സാധിക്കില്ല. നിലവിലെ പാർട്ടി അടിമ സ്വഭാവത്തിലേക്ക് മാറി. സെക്രട്ടറി മാറിയത് കൊണ്ട് സിപിഐഎം രക്ഷപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി സുധാകരൻ, ടി.കെ ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ പാർട്ടി തീരുമാനത്തിനെതിരായി പരസ്യമായി രംഗതത്ത് വന്ന് മത്സരിക്കുന്ന അവസ്ഥയിലേക്ക് മാറി. ഈ പ്രവണത കൂടാനാണ് സാധ്യത. ഇത് കൂടിക്കൂടി വരുമ്പോൾ പൊട്ടിത്തെറിയിലേക്ക് പാർട്ടി എത്തിച്ചേരും. അത് ബംഗാളിന്റെ അവസ്ഥയിലേക്ക് പാർട്ടിയെ എത്തിക്കുമെന്ന മുന്നറിയിപ്പ് എന്റെ പുസ്തകത്തിൽ തന്നെ നൽകിയിട്ടുള്ളതാണ്. അതുകൊണ്ട് തിരുത്താൻ സിപിഐഎം എത്രത്തോളം തയ്യാറാകുന്നോ അത്രത്തോളം നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments