ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് തല പഠനോത്സവംനടന്നു. അജാനോർ പഞ്ചായത്ത് പ്രസിഡഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: നമുക്ക് ഒരുക്കാം. അവർ പഠിക്കട്ടെ എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് തല പഠനോത്സവം പാണംതോട് എ.കെ.ജി ക്ലബ്ബ് പരിസരത്ത് നടന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി ഉദ്ഘാടനം ചെയ്തു. പഠനോത്സവത്തിന്റെ ഭാഗമായി അംഗൻവാടി കുട്ടികൾ മുതൽ ഒന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ചിത്താരി മേഖല സെക്രട്ടറി അനീഷ് ചാമുണ്ഡി ക്കുന്ന് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് രാജസ്ഥാൻ സർദാർ പട്ടേൽ പോലീസ് സർവകലാശാലയിൽ നിന്നും എം എസ് ഡബ്ലിയു ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് റൈറ്റ് സിൽ രണ്ടാം റാങ്ക് നേടിയ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ മോഹനനെ സ്നേഹോപഹാരം നൽകി അനുമോദിച്ചു. സി.പി.ഐ.എം ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ, അജാനൂർ പഞ്ചായത്ത് മെമ്പർ കെ. വി. സുകുമാരൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്. ഐ ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച സ്വാഗതം പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments