Breaking News

*സതീശനല്ലെങ്കിൽ കടുത്ത നിലപാടിലേക്ക് ലീ​ഗ്? പ്രിയങ്ക ​ഗാന്ധിയുമായി സംസാരിച്ചു, ഉപതെരഞ്ഞെടുപ്പിനും വിമുഖത*

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനായുള്ള ലീ​ഗിന്റെ നീക്കം തുടരുന്നു. സതീശനായി ഉറച്ച നീക്കങ്ങൾ ആണ് ലീഗ് നടത്തുന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തി. സതീശന്റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്.

സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെസി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീ​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെ ​ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീ​ഗ്. എന്നാൽ ലീ​ഗിനെ ​ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺ​ഗ്രസ് മുന്നോട്ട് പോയാൽ ലീ​ഗ് കടുത്ത നിലപാ‌ട് എടുക്കുമെന്ന് ലീ​ഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങളാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.b



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments