*ബ്രേക്കിട്ട സ്കൂട്ടറിനകത്ത് പെരുമ്പാമ്പ് കയറി; ചുരം റോഡിൽ യുവാവ് കുടുങ്ങിയത് മൂന്നര മണിക്കൂർ*
കോഴിക്കോട് : കുറ്റ്യാടി ചുരത്തിൽനിന്ന് സ്‌കൂട്ടറിനുള്ളിലേക്ക് കയറിയ പെരുമ്പാമ്പ് യുവാവിനെ നടുറോഡിൽ കുടുക്കിയത് മൂന്നര മണിക്കൂർ. തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിനെയാണ് പെരുമ്പാമ്പ് കുടുക്കിയത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് പോവുകയായിരുന്നു നൗഫൽ. ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോൾ പെട്ടെന്നാണ് കാട്ടിൽനിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് നൗഫലിന്റെ ശ്രദ്ധയിൽപ്പെട്ടത്. വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ വീണ് ചെറുതായി പരിക്കേൽക്കുകയും ചെയ്തു.
എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി വെച്ചതോടെ പാമ്പ് വാഹനത്തിലുള്ളിലേക്ക് കയറി. ഒച്ചയുണ്ടാക്കി ആളുകളെത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്ക് ഉള്ളിലേക്ക് കയറിയിരുന്നു. ആളുകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി. പക്ഷേ, എത്ര പണിപ്പെട്ടിട്ടും പാമ്പ് പുറത്തിറങ്ങിയില്ല. ഇതോടെ വാഹനത്തിന്റെ ബോഡി പൂർണമായി അഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആളുകളെല്ലാം ചേർന്ന് ബോഡി അഴിച്ച് പാമ്പിനെ പിടിച്ച് കഴിയുമ്പോഴേക്കും അർധരാത്രി ഒരുമണിയോടടുത്തായി. ഇതിനുശേഷമേ യാത്ര തുടരാനായുള്ളൂ. കുണ്ടുതോട് സ്വദേശിയായ നൗഫൽ കുറ്റ്യാടി പാറക്കടവിൽ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments