*പൊന്നാനി ബീച്ചിലെ കൊലപാതകം: തിരിച്ചുപോകാൻ ഒരുങ്ങിയപ്പോള്‍ മൃതദേഹത്തിനടുത്ത് കുറുക്കൻമാര്‍, മണലില്‍ കൈ കൊണ്ട് കുഴിയെടുത്ത് മൂടി'; കൂടുതല്‍ വിവരങ്ങൾ.......*
പൊന്നാനിയില്‍ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിന് അടുത്തിരുന്നത് മുക്കാല്‍ മണിക്കൂർ.
തിരിച്ചു ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങിയപ്പോള്‍ കുറുക്കന്മാർ മൃതദേഹത്തിന് അടുത്ത് വന്നു. ഇതോടെ മണലില്‍ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടി. ഫാത്തിമയെ സ്വന്തം വീട്ടിൽ നിന്ന് വിളിച്ചിറക്കി ഒരുപാട് സമയം ബൈക്കില്‍ സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്ത് എത്തുന്നത്. ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് പ്രകോപനമുണ്ടായി ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്.
പ്രതിയായ മുഹമ്മദിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിന് ശേഷം മുഹമ്മദ് ഫ്ലാറ്റിലേക്ക് തിരികെ പോയി. ഫാത്തിമ എവിടെയെന്ന് ചോദിച്ച ഉമ്മയോട് അവൾ വീട്ടിലേക്ക് പോയി എന്നാണ് മുഹമ്മദ് മറുപടി നല്‍കിയത്. കുഞ്ഞിനെ ഉമ്മയുടെ കയ്യില്‍ ഏല്‍പിക്കുകയും ചെയ്തു. അന്നേദിവസം ഭാര്യയുടെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് ശേഷമാണ് പൊന്നാനിയിലും പരിസരത്തും ബൈക്കില്‍ യാത്ര ചെയ്തത്. മറ്റ് ആളുകളുമായി ഫാത്തിമയ്ക്ക് ബന്ധമുണ്ടായിരുന്നു എന്ന് സംശയിച്ചിരുന്നതായി മുഹമ്മദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments