*‘സതീശനൊപ്പം യുഡിഎഫ് പ്രവർത്തകരുണ്ടാകും’: മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല*
തൃശൂർ : മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷമുള്ള മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല. ഗുരുവായൂരെത്തി നിർമാല്യം തൊഴുത ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് ചെന്നിത്തല ഗുരുവായൂരിലെത്തിയത്. പാർലമെന്ററി പാർട്ടി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഗുരുവായൂരിൽ ഇന്നലെ രാത്രി എത്തിയ ശേഷവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരുന്നില്ല.
മന്ത്രിസഭയിൽ ആരു വേണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല വി.ഡി. സതീശന് ആശംസകളും നേർന്നു. പത്തു വർഷത്തെ ഇടതു ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കുന്നതിനാണ് ജനവിധി. യുഡിഎഫ് പ്രവർത്തകർ സതീശനൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ദർശനത്തിനു ശേഷം ട്രെയിൻ മാർഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. മലയാള മാസം ഒന്നായതിനാൽ പതിവു ക്ഷേത്രദർശനം എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ നിന്ന് അദ്ദേഹം അയയുമോ എന്നാണ് ആകാംക്ഷ. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. തന്റെ വിശ്വസ്തരെ മന്ത്രിസഭയിലേക്ക് നിർദേശിക്കാനും രമേശ് ചെന്നിത്തല നീക്കം നടത്തുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments