Breaking News

*തവനൂരിലെ ആടിനെ അറുത്തുള്ള വിജയാഹ്ലാദം: അതിരുകടന്നു; ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു..!*

തവനൂർ : പെരുന്തല്ലൂരിൽ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു. 'തെളിനീർ ചിന്തകൻ' എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമയ്‌ക്കെതിരെയാണ് നടപടി.

ആടിന്റെ തലയുമായി റോഡിലൂടെ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

വിശാഖ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിമൽ ആക്ട് പ്രകാരവും, ഭാരതീയ ന്യായ സംഹിത 325-ാം വകുപ്പും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കെ.ടി ജലീലിന്റെ തോൽവി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിനെ വെട്ടി ആഹ്ലാദപ്രകടനം നടത്തിയത്. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

അതേസമയം, ആഹ്ലാദപ്രകടനങ്ങൾ ആഭാസകരവും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതുമാകരുതെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ കർശന മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിലെ പ്രകടനങ്ങളിലുണ്ടായ ഇത്തരം ചെയ്തികൾ മുസ്‌ലിം ലീഗ് ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണ്.

അച്ചടക്ക ലംഘനം നടത്തുന്നവർക്കെതിരെ പാർട്ടി തലത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments