കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് കോൺഫറൻസ്ഹാൾ ഉദ്ഘാടനവും വാർഷിക പൊതുയോഗവും അനുമോദനവും നടന്നു.
കാഞ്ഞങ്ങാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റിന്റെ കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും അനുമോദനവും കൊവ്വൽ പള്ളി കെ. വി. വി.ഇ എസ് കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് വ്യാപാര ഭവനിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് എൻ.പി.അഷ്റഫ് പതാക ഉയർത്തിയതോടുകൂടി പരിപാടികൾക്ക് തുടക്കമായി. തുടർന്ന് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും വാർഷിക ജനറൽബോഡിയോഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ.അഹമ്മദ് ഷെ രീഫ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എൻ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷെരീഫ് സംഘടനാ കാര്യങ്ങളെക്കുറിച്ചും കർത്തവ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ടുമായ സി.കെ. ആസിഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. വി. ദാമോദരൻ യൂണിറ്റിനെ കുറിച്ച് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറർ പി. കെ. രവീന്ദ്രൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ. ജി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ മാളവിക ദിനേശ്, ശ്രേയ സുരേഷ്, ഹംനാസ്, കെ. ശിവഗംഗ, അഭിരാം സുരേഷ്, ഫാത്തിമത്ത് റംസീന,കെ. വി. വൈഭവ്, എം. മുഹമ്മദ് ഹാരിസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. ജനറൽബോഡി യോഗത്തിൽ വച്ച് പുതിയ യൂണിറ്റ് പ്രസിഡണ്ടായി എൻ. പി അഷ്റഫിനെയും, യൂണിറ്റ് ജനറൽ സെക്രട്ടറിയായി കെ.ജി. പ്രഭാകരനെയും യൂണിറ്റ് ട്രഷററായി പി. കെ. രവീന്ദ്രനെയും വൈസ് പ്രസിഡന്റുമാരാ യി ടി.വി. ദിനേശൻ, വി. ജയകൃഷ്ണൻ, സെക്രട്ടറിമാരായി വി.ഹരികൃഷ്ണൻ, മധുരഗണേഷ് പ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments