Breaking News

ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ ശിഖര കലശാഭിഷേകം നടന്നു.

കാഞ്ഞങ്ങാട് : കൊല്ലൂർ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുർഗ് രാജേശ്വരി മഠത്തിൽ വർഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വിവിധ പൂജാദികളോടെ നടന്നു. താഴികക്കൂടത്തിൽ ഇളനീർ, പാൽ, തേൻ, നെയ്യ്, ചന്ദനവെള്ളം പനിനീർ എന്നിവയാൽ അഭിഷേകം നടന്ന ശേഷം പ്രവേശന കവാടത്തിലേക്ക് വാദ്യം, ഭജന, ലളിതാസഹസ്രനാമം,  രത്നകല്ല് പതിച്ച വെള്ളിക്കുട എന്നിവയുടെ അകമ്പടിയോടുകൂടി എഴുന്നള്ളിച്ചിരുത്തി മംഗളാരതി ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളിച്ച്  ദേവിക്ക് കൺമഷി എഴുതി വ്രതത്തിൽ ഇരുന്ന ഒരമ്മ ആരതി ചെയ്തശേഷം അന്നദാനവും അഭിഷേക പ്രസാദ വിതരണവും നടന്നു.തുലഭാരവും നടന്നു. .ക്ഷേത്ര സർവാധികാരി കുഞ്ഞിരാമൻ  ചടങ്ങുകൾക്ക് നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments