*വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും നുണപ്രചാരണം നടത്തുന്നതും മാധ്യമ സദാചാരമല്ല*
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആരവം കെട്ടടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാന ഭരിച്ചിരുന്ന ഇടതുമുന്നണി വലിയ പരാജയം ഏറ്റുവാങ്ങുകയും യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ തിരിച്ചുവരികയും ചെയ്തിരിക്കുന്നു.
ഇനി അവിടെ വലിയ വാര്‍ത്തയ്ക്ക് സ്്‌കോപ് കിട്ടില്ലെന്നായപ്പോള്‍ ചില മാധ്യമങ്ങള്‍ എസ്ഡിപിഐയ്‌ക്കെതിരേ നട്ടാല്‍ കുരുക്കാത്ത നുണക്കഥകളുമായി രംഗത്തു വന്നിരിക്കുന്നു. സമകാലിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇതിലൊന്നും വലിയ പുത്തരിയില്ല !!!!
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റോ നേതാക്കളോ സംസ്ഥാനത്ത് ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് നടക്കുന്ന തലേ ദിവസം വരെ ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞതാണ്. ആ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. പുതിയതായി ഒരു നിലപാടും എടുത്തിട്ടില്ല.
അതുകൊണ്ടു തന്നെ ആ ചര്‍ച്ചയക്കു പ്രസക്തിയുമില്ല.
പിന്നെങ്ങിനെയാണ് ബിഗ് ടിവിയ്ക്ക് മലക്കം മറിച്ചില്‍ എന്നു തോന്നിയതെന്നു മനസിലാകുന്നില്ല.
നേമം മണ്ഡലത്തില്‍ മാത്രമാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. കൂടാതെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നു തന്നെയാണ് തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും എസ്ഡിപിഐയുടെ നിലപാട്. ഇടതു മുന്നണിയുടെ പരാജയത്തെ വിശകലനം ചെയ്യപ്പെടണം. അതിന് രാഷ്ട്രീയമായ പല കാരണങ്ങളുമുണ്ടാകാം. അവയൊക്കെ ജനപക്ഷത്തു നിന്ന് ഗുണാത്മകമായി ചര്‍ച്ച ചെയ്യേണ്ടതിനു പകരം തങ്ങള്‍ക്ക് ഹിതകരമല്ലാത്തവരെ ഒളിയമ്പെറിഞ്ഞ് തറപറ്റിക്കാമെന്നത് മാധ്യമ നിലപാടാവരുത്. ബ്ലാക്ക്‌മെയിലിങ് ജേണലിസത്തിലൂടെ ചുവടുറപ്പിക്കാന്‍ ശ്രമിച്ച പലരും കടപുഴകി വീണ ചരിത്രം മലയാള മാധ്യമ മാധ്യമങ്ങളിലുണ്ട് എന്നത് ബിഗി ടിവിയെ പോലെയള്ളവര്‍ തിരിച്ചറിയുന്നത് നന്നാകും.
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്തിരിയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം മഞ്ഞപ്പത്ര പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments