*പോലീസ് തലപ്പത്തും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും*
കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതോടെ പോലീസ് തലപ്പത്തും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങും. പിണറായിയുടെ വിശ്വസ്‌തൻ എഡിജിപി എം.ആർ അജിത് കുമാറിന് നിർണായകം. നിലവില്‍ ബിവ്റിജസ് കോര്‍പറേഷന്‍ സിഎംഡിയായാണ് അജിത്കുമാർ. അനധികൃത സ്വത്ത് സമ്പാദനക്കേസ്, തൃശൂർ പൂരം കലക്കല്‍ എന്നീ വിവാദങ്ങളില്‍ ഉള്‍പ്പെട്ട അജിത്കുമാറിനെ പിണറായി സർക്കാർ സംരക്ഷിച്ചു നിർത്തുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും സിപിഎം അദ്ദേഹത്തെ തള്ളി പറഞ്ഞില്ല. ഘടക കക്ഷികളായ സിപിഐയില്‍ നിന്നു പോലും പരസ്യമായ ആരോപണം ഉയർന്നപ്പോഴും സിപിഎം അജിത് കുമാറിനെ സംരക്ഷിച്ചു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അജിത് കുമാറിനെ സീനിയോരിറ്റി മറികടന്ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമ്മർദ്ദം ചെലുത്തി. ഒടുവില്‍ യുപിഎസ്‌സി പ്രത്യേക യോഗമാണ് അദ്ദേഹത്തെ ഒഴിവാക്കുകയത്. കഴിഞ്ഞ ശബരിമല ട്രാക്ടർ വിവാദത്തിന് പിന്നാലെയായിരുന്നു അജിത് കുമാറിനെ പോലീസില്‍ നിന്ന് മാറ്റിയിരുന്നു. പിന്നാലെ എക്സൈസ് കമ്മീഷണർ സ്ഥാനം നല്‍കി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുതെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം എം.ആർ അജിത് കുമാറിനെ വീണ്ടും നീക്കേണ്ടിവന്നു. തുടർന്നാണ് മാർച്ചില്‍ ബിവ്റിജസ് കോര്‍പറേഷന്‍ സിഎംഡിയായി നിയമിച്ചത്. എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചും, അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. വി.ഡി സതീശൻ ഉള്‍പ്പെടെയുള്ളവർ അജിത് കുമാറിനെതിരെ പലപ്പോഴായി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ പുതിയ യുഡിഎഫ് സർക്കാർ അജിത് കുമാറിൻ്റെ കാര്യത്തില്‍ എന്തു നിലപാട് എടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം, യുഡിഎഫ് അധികാരമേറ്റു വൈകാതെ തന്നെ പോലീസ് തലപ്പത്തും അഴിച്ചു പണി ഉണ്ടാകും. ജില്ലാ പോലീസ് മേധാവിമാരെ ഉള്‍പ്പടെ വൈകാതെ തന്നെ മാറ്റുന്ന നടപടികളിലേക്കും കടക്കും. കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലർത്തിയ പോലീസുകാരെ പലരെയും തിരുവനന്തപുരം ജില്ലയില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു. സിപിഎം അനുകൂലികളായ പോലീസുകാർക്കും വൈകാതെ കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments