മൊഗ്രാൽ മഖാo ഉറൂസ് നേർച്ചയിൽ ദഫ് മുട്ട് പ്രദർശനം വേറിട്ട കാഴ്ച.
മൊഗ്രാൽ : വലിയുള്ളാഹി മൊഗ്രാൽ മഖാo ഉറൂസ് നേർച്ച നാളെ സമാപിക്കാനിരിക്കെ പതിറ്റാണ്ടുകളായിട്ടുള്ള കൊപ്പളം സൈഫുൽ ഹുദാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദർശനം ഉറൂസ് നഗരിയിൽ വേറിട്ട കാഴ്ചയാണ്.
ഉറൂസ് നേർച്ചയോടനുബന്ധിച്ചുള്ള രാത്രികാല മതപ്രഭാഷണ പരിപാടിക്ക് മുമ്പായി 8.30നും 9 മണിക്കും ഇടയിലാണ് ദഫ് മുട്ട് പ്രദർശനം.ഇസ്ലാമിക് കലകളിലൊന്നായി അറിയപ്പെടുന്ന ദഫ് മുട്ടിന് തനിമ ചോരാതെയുള്ള ശൈലിയിലുള്ള അവതരണവും, ഇമ്പമൂറുന്ന ബൈത്തുകളും കൊണ്ട് ശ്രദ്ധേയമാണ്.ഇത് കാണാനായി മാത്രം ഉറൂസ് നഗരിയിൽ എത്തുന്നവർ ഏറെയാണ്.
ഏകദേശം ആറു പതിറ്റാണ്ടുകളോളമായി കൊപ്പളത്തിൽ സൈഫുൽ ഹുദാ ദഫ്സംഘം പ്രവർത്തിച്ചുവരുന്നുണ്ട്. നേരത്തെ പരേതനായ ഇട്ടൽ മുഹമ്മദ് നേതൃത്വം കൊടുത്തിരുന്ന ദഫ് സംഘമാണിത്.ദഫ് റാത്തീബ് നേർച്ചകൾക്കൊക്കെ ഈ സംഘം തന്നെയാണ് ദഫ് മുട്ടാറുള്ളത്.ജമാഅ ത്ത് കമ്മിറ്റിയുടെയും, ഉറൂസ് കമ്മിറ്റിയുടെയും ട്രഷറർ കൂടിയായ കെ എം ഇബ്രാഹിം കൊപ്പളവും,ഇബ്രാഹിം മഡിമുഗറും ബൈത്താലാപനത്തിന് നേതൃത്വം നൽകിവരുന്നു.ലത്തീഫ് കൊപ്പളം,അൻവർ ബി കെ, മുസ്തഫ കെ എം, ജലീൽ സി എം, അബ്ബാസ് കെ എച്ച്, ആസിഫ് ബി കെ, അഷ്റഫ് ബി കെ, യൂസഫ് കൊപ്പളം, സമദ്, അബ്ദുൽ ഖാദർ,മുഹമ്മദ്,മൂസ അന്തുഞ്ഞി,കെടി മൂസ, എന്നിവരാണ് സെയ്ഫുൽ ഹുദാ ദഫ് സംഘാംഗങ്ങൾ.
ഫോട്ടോ:ഉറൂസ് നഗരിയിൽ കൊ പ്പളം സൈഫുൽ ഹുദാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദർശനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments