മധ്യപ്രദേശിലെ ധാർ കമാൽ മൗലാ മസ്ജിദുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വഹ്‌ദത്തെ ഇസ്‌ലാമി ഹിന്ദ്് ശക്തമായി പ്രതിഷേധിച്ചു
മലപ്പുറം : മധ്യപ്രദേശിലെ ധാർ കമാൽ മൗലാ മസ്ജിദുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ വഹ്‌ദത്തെ ഇസ്‌ലാമി ഹിന്ദ് കേരളാ റീജിയണൽ ബൈഅത്തീ മീറ്റ് ശക്തമായി പ്രതിഷേധിക്കുന്നു...
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അടിസ്ഥാന രേഖകളിൽ മസ്‌ജിദായി രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുത മന്ദിരം, സംഘ്പരിവാറിൻ്റെയും മറ്റു വർഗ്ഗീയ ശക്തികളുടെയും നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ഭാഗമായാണ് ഹൈക്കോടതിയിൽ തെറ്റായ രീതിയിൽ എ.എസ്.ഐ ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്...
ഈ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ ബാബരി മസ്ജിദിൻ്റെ അവസ്ഥയായിരിക്കും ധാർ കമാൽ മൗല മസ്ജിദിനും ഉണ്ടാവുകയെന്ന് വഹ്ദത്തെ ഇസ്ലാമി ഭയപ്പെടുന്നു..
ആയതിനാൽ ഹൈക്കോടതി വിധി അടിയന്തിരമായി പുന:പരിശോധിക്കണമെന്നും മസ്ജിദിൻ്റെ നിലനിൽപ്പ് ഭദ്രമാക്കാനാവശ്യമായ നടപടികൾ ബന്ധപ്പെട്ടവർ എത്രയും വേഗം സ്വീകരിക്കണമെന്നും മലപ്പുറം വ്യാപാര ഭവനിൽ ചേർന്ന സംസ്ഥാന ബൈഅത്തീ മീറ്റ് ശക്തമായി ആവശ്യപ്പെട്ടു.
റീജിയണൽ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്ഹാക്കിന്റെ അധ്യക്ഷതയിൽ ചേർന്ന ബൈഅത്തീ മീറ്റിൽ ജനറൽ സെക്രട്ടറി ജലാലുദ്ദീൻ മേലാറ്റൂർ സ്വാഗതവും സലാം കൂട്ടിലങ്ങാടി സമാപനവും നടത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments