Breaking News

എ കെ എം അഷ്റഫിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ലീഗ് സംസ്ഥാന നേതൃത്വത്തോട് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

കുമ്പള : ഭാരതീയ ജനതാ പാർട്ടി ഏറെ പ്രതീക്ഷ വെച്ചു പുലർത്തിയിരുന്ന സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരത്ത് രണ്ട് പ്രാവശ്യവും എ കെ എം അഷ്റഫിന്റെ ജനകീയ മുഖം കൊണ്ടും, മഞ്ചേശ്വരത്തെ മതേതര വോട്ടുകളിലൂടെ തകർത്തെറിഞ്ഞ എ കെ എം അഷ്റഫ് എംഎൽഎയെ സംസ്ഥാന മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് കുമ്പളമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.

 ഇനി ഒരിക്കലും മത്സരിക്കാൻ വരാത്ത വിധം വലിയ ഭൂരിപക്ഷത്തിനാണ് ബിജെപിയെ മഞ്ചേശ്വരത്തിന്റെ മതേതര മണ്ണിൽ നിന്ന് തോൽപ്പിച്ചത്. സിപിഎമ്മിനെ കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത വിധത്തിലാണ് മൂന്നാം സ്ഥാനത്തേക്ക് ജനം തള്ളിയത്.ഈ സാഹചര്യത്തിൽ എ കെ എം അഷ്റഫ് എം എൽ എ മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് രവി പൂജാരി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 കഴിഞ്ഞ നാലു പതിറ്റാണ്ടിനു ശേഷമാണ് കാസർഗോഡ് ജില്ലയിൽ യുഡിഎഫിന് സമ്പൂർണ്ണ വിജയം നേടാനായത്. അതുകൊണ്ടുതന്നെ കാസർഗോഡ് ജില്ലയ്ക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം വേണം. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ജില്ലാ മുസ്ലിം ലീഗ് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കത്തും നൽകിയിരുന്നു. ജില്ലയിലെ മത- സാമൂഹിക- സാംസ്കാരിക സംഘടനകളും ജില്ലയിൽ മന്ത്രിസ്ഥാനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു വരുന്നുണ്ട്.അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ.

ഫോട്ടോ:രവി പൂജാരി,പ്രസിഡണ്ട് കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments