ധാർ കമാൽ മൗലാ മസ്ജിദുമായി ബന്ധപ്പെട്ട എ.എസ്.ഐയുടെ വിവാദ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധി നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്കെതിര്.
ഔറംഗാബാദ്, 16 മേയ് 2026
ധാർ കമാൽ മൗലാ മസ്ജിദുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ “പിഴവുകളുടെ കൂട്ടം” എന്ന് വിശേഷിപ്പിച്ച വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സിയാഉദ്ദീൻ സിദ്ദീഖി, ഹൈക്കോടതിയുടെ ഈ വിധി നടപ്പാക്കുന്നതിനെതിരേ സുപ്രീം കോടതി ഉടൻ സ്റ്റേ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു.
രാജ്യത്ത് വർഗീയവാദികൾ തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കായി നിരവധി ആരാധനാലയങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ വർഗീയ വിദ്വേഷവും സംഘർഷാവസ്ഥയും വളർത്തുകയാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. വർഗീയവാദികളുടെ ഇത്തരം നീക്കങ്ങളെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താൻ കോടതികളും ഭരണകൂടവും സർക്കാരുകളും, അതുപോലെ തന്നെ സമൂഹത്തിലെ സമാധാനകാംക്ഷികളും നിഷ്പക്ഷമതികളുമായ ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധാർ കമാൽ മൗലാ മസ്ജിദിൽ നൂറ്റാണ്ടുകളായി മുസ്ലിംകൾ നമസ്കാരം നിർവഹിച്ചുവരികയാണ്. ക്ഷേത്രമെന്ന പേരിൽ ഉയർത്തുന്ന വിവാദം സാമുദായിക ശക്തികളുടെ പുതിയ സൃഷ്ടിയാണ്.
1951/52-ലെ എ.എസ്.ഐ രേഖകളിൽ ഈ സ്ഥലം മസ്ജിദായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. The Ancient Monuments and Archaeological Sites and Remains Act 1958 (AMASR Act) ലെ സെക്ഷൻ 30 പ്രകാരം അതിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും വരുത്താനാവില്ല. 1951/52-ൽ എ.എസ്.ഐ തന്നെ ഇതിനെ മസ്ജിദായി രേഖപ്പെടുത്തിയിരിക്കെ, പിന്നീട് അതിന്റെ സ്വഭാവം മാറ്റാൻ ശ്രമിക്കുന്നത് എ.എസ്.ഐയുടെ തന്നെ സ്വന്തം നിയമത്തിനും നീതിയുടെയും ന്യായത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ്.
ഈ വിധി വർഗ്ഗീയ സാമുദായിക ശക്തികളുടെ ലക്ഷ്യങ്ങൾ സാധൂകരിക്കുന്നതിന് സഹായകരമാകുന്നതിന് തുല്യമാണ്. ഈ സ്ഥലം ക്ഷേത്രമായിരുന്നുവെന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളും ഇല്ല.
ബഗ്ദാദിലെ ഖലീഫ മൻസൂർ അബ്ബാസിയുടെയും ഇന്ത്യയിലെ മുസ്ലിം ഭരണകാലത്തും സംസ്കൃത വിദ്യാഭ്യാസത്തിനും സംസ്കൃത ഭാഷയിലെ ഗവേഷണ-രചനകൾക്കും വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു. അൽബിറൂനി പതിനൊന്നാം നൂറ്റാണ്ടിൽ നിരവധി സംസ്കൃത ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. യൂക്ലിഡിന്റെ ഗണിതശാസ്ത്ര കൃതിയായ “Euclid’s Elements” ഉം ടോളമിയുടെ “Almagest” ഉം ഗ്രീക്കിൽ നിന്ന് സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തതും അൽബിറൂനിയായിരുന്നു. സംസ്കൃത പഠനവും ഗവേഷണവും മസ്ജിദുകളിലും മദ്റസകളിലും ഖാൻഖാഹുകളിലുമാണ് നടന്നിരുന്നത്. അതിനാൽ സംസ്കൃത ശിലാലിഖിതങ്ങളുടെ സാന്നിധ്യം മാത്രം ക്ഷേത്രത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നത് ദുഷ്പ്രേരിതവും പ്രകോപനപരവുമാണ്.
എ.എസ്.ഐയുടെ വിവാദ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഇത്തരത്തിലുള്ള വിധികൾ പുറപ്പെടുവിക്കുന്നത് രാജ്യത്തെ അനേകം ആരാധനാലയങ്ങളെ സാമുദായിക ശക്തികളുടെ ഇരയാക്കും.
എ.എസ്.ഐയുടെ ഇത്തരം വിവാദ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിധികൾ രാജ്യത്തെ അനേകം ആരാധനാലയങ്ങളെ വർഗീയവാദികൾക്ക് അന്യായമായി കയ്യടക്കാൻ മാത്രമേ ഉപകരിക്കൂ എന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡോ. എം. അനീസ് അഹമ്മദ്
ജനറൽ സെക്രട്ടറി
വഹ്ദത്തെ ഇസ്‌ലാമി ഹിന്ദ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments