Breaking News

*ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ചു നൽകിയതിന് പിന്നാലെ യുവതി ജീവനൊടുക്കി*

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി. ആറ്റുകാൽ സ്വദേശിനിയായ 27-കാരി ആരതിയാണ് ജീവനൊടുക്കിയത്. ഇന്നലെയായിരുന്നു സംഭവം. ഭർത്താവിന്റെ നിരന്തര പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യയ്ക്ക് മുൻപ് ശാരീരികമായി മർദിക്കപ്പെട്ടതിന്റെ ചിത്രങ്ങൾ ആരതി തന്റെ അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നാണ് വിവരം. ഈ ചിത്രങ്ങൾ ഇപ്പോൾ അന്വേഷണത്തിലെ പ്രധാന തെളിവുകളിലൊന്നായി പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ, കുടുംബം ഉന്നയിച്ച പീഡനാരോപണങ്ങൾ എന്നിവ വിശദമായി അന്വേഷിച്ചുവരികയാണെന്നും, ബന്ധുക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments