Breaking News

എസ് ടി യു ജില്ലാ കൺവെൻഷനുംഎം എൽ എ മാർക്ക് സ്വീകരണവും 25ന്

കാസർകോട് : എം എൽ എ മാരായി തെരഞ്ഞെടുക്കപ്പെട്ട എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം റഹ്മത്തുള്ള,കല്ലട്ര മാഹിൻ, എ കെ എം അഷ്‌റഫ് എന്നിവർക്ക് സ്വീകരണവും ജില്ലാ പ്രവർത്തക കൺവെൻഷനും 25 ന് വ്യാഴാഴ്ച രാവിലെ 10.30ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ എസ് ടി യു ജില്ലാ നേതൃ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എ അഹ്‌മദ് ഹാജി അധ്യക്ഷത വഹിച്ചു.ദേശീയ സെക്രട്ടറി എ അബ്ദുൽ റഹ്‌മാൻ ഉൽഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്‌റഫ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.ജില്ല ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്,മൊയ്തീൻ കൊല്ലമ്പാടി,എം.എ മക്കാർ മാസ്റ്റർ,ശംസുദ്ധീൻ ആയിറ്റി,ഷുക്കൂർ ചെർക്കളം,സുബൈർ മാര,ഹനീഫ പാറ,ശംസീർ മണിയനൊടി,ഫെഡറേഷൻ നേതാക്കളായ സി എ ഇബ്രാഹിം,മജീദ് സന്തോഷ് നഗർ, ഇസ്മയിൽ കബർദർ,കെ എം മുഹമ്മദ് റഫീഖ്,അസീസ് മഞ്ചേശ്വരം,ഷക്കീല മജീദ്,ഹസ്സൻ കുട്ടി പതിക്കുന്നിൽ,നൈമുനിസ, റംസീന,കദീജ ആരിഫ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments