ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ 27-ാം വാർഷികാഘോഷം സെപ്റ്റംബർ അവസാനവാരം തിരുവനന്തപുരത്ത്-
ദുബായ് : നാട്ടിലും മറുനാട്ടിലുമായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, കലാകായിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സംഘടനയായ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയേഴാം വാർഷികാഘോഷങ്ങൾ 2026 സെപ്റ്റംബർ അവസാനവാരം തിരുവനന്തപുരത്ത് വച്ച് പ്രൗഢഗംഭീരമായി നടക്കും.
മുൻവർഷങ്ങളിൽ യു.എ.ഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചും മറ്റും ദുബായിൽ വച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ വാർഷികാഘോഷങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത്തവണ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ വിപുലമായ പരിപാടികളോടെ 27-ാം വാർഷികം സംഘടിപ്പിക്കുന്നത്.
വാർഷികാഘോഷ ചടങ്ങിനോടനുബന്ധിച്ച് വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖർക്കുള്ള പുരസ്കാരങ്ങളും സമർപ്പിക്കും.
കാസർഗോഡ് ജില്ലക്കാരനായ കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കെ. എം. അഹ്മദ് മാഷിന്റെ നാമധേയത്തിൽ നാട്ടിലും വിദേശത്തുമുള്ള മികച്ച മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ 'മീഡിയ അവാർഡ്', തുളുനാടിന്റെ ഇതിഹാസനായകനും മുൻമന്ത്രിയുമായ ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള 'ബിസിനസ് എക്സലൻസി അവാർഡ്' എന്നിവ ചടങ്ങിൽ പ്രധാനമായും സമ്മാനിക്കും.
കൂടാതെ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അവാർഡ്, സോഷ്യൽ മീഡിയ അവാർഡ്, മികച്ച പൊതുപ്രവർത്തകർക്കുള്ള അവാർഡ്, എന്നിവയും ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി പ്രവാസലോകത്തും നാട്ടിലും കാരുണ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ മാതൃകയായ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഈ ഇരുപത്തിയേഴാം വാർഷികാഘോഷ ചടങ്ങിൽ മന്ത്രിമാർ എം എൽ മാർ ത്രിതല പഞ്ചായത്ത് ജനപ്രിതീ നിധികൾ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,കലാ കായിക മാധ്യമ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികളായ അഷ്‌റഫ് കർള.ബഷീർ പള്ളിക്കര ഇഖ്ബാൽഅബ്ദുൽ ഹമീദ് .റാഫി പള്ളിപ്പുറം ഷബീർ കീഴുർ നൗഷാദ് കന്യപ്പാടി എന്നിവർ അറിയിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments